ശ്രീ ശിവാനന്ദ പരമഹംസരാല്‍ സ്ഥാപിതമായ സിദ്ധാശ്രമത്തിന്റെ കാട്ടാക്കട മണ്ണൂര്‍ക്കര ആശ്രമത്തിലെ ആത്മീയാന്തരീക്ഷത്തില്‍ വിധിപ്രകാരം ചെറുകിട ആവശ്യങ്ങള്‍ക്കായി ശുദ്ധമായി നിര്‍മ്മിക്കുന്ന ആയുര്‍വേദ-സിദ്ധ ഔഷധങ്ങള്‍ തിരുവനന്തപുരത്ത് ലഭ്യമാണ്.
വിവിധങ്ങളായ തൈലം, കുഴമ്പ്, കഷായം, അരിഷ്ടം, രസായനം, ലേഹ്യം, ചൂര്‍ണ്ണം തുടങ്ങിയവ കിട്ടും, ചില ദിവസങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ വൈദ്യന്റെ പരിശോധനയ്ക്കുള്ള അവസരവുമുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ശിവാനന്ദവിജയം ഔഷധശാലയില്‍ നിന്നും അഗസ്ത്യരസായനം വാങ്ങി കഴിച്ച് മാസങ്ങളോളം നീണ്ടുനിന്ന കഫക്കെട്ട് മാറിക്കിട്ടിയിട്ടുണ്ട്.
വൃശ്ചികത്തിലെ തൃക്കാര്‍ത്തികയ്ക്കു മാത്രം ആശ്രമത്തിനു പുറത്തുള്ളവര്‍ക്ക് കൊടുക്കുന്ന ആശ്രമത്തിലെ പഞ്ചാമൃതം അതിനുശേഷം ഏതാനും ആഴ്ചകള്‍ കൂടി അതുതീരുന്നതുവരെ ഔഷധശാലയില്‍ കിട്ടാറുണ്ട്. അത് കഴിക്കാന്‍ കയറിയ കൂട്ടത്തില്‍ തലയില്‍ തേയ്ക്കാന്‍ എണ്ണകൂടി ചോദിച്ചു. മുടി പൊഴിയാതിരിക്കാനും നര കൂടാതിരിക്കാനും ആയിട്ട് കൂന്തളകാന്തി തൈലവും കേശരഞ്ജിനി തൈലവും കൂടി ഒരേ അനുപാതത്തില്‍ മിക്സ് ചെയ്തു തന്നു. വീണ്ടും വാങ്ങുമ്പോള്‍ മറന്നുപോകാതിരിക്കാനായി കുറിപ്പടി ചോദിച്ചു വാങ്ങിച്ചു, അതാണീ ചിത്രം. ദിവസേന ചിട്ടയ്ക്ക് തേച്ചാല്‍ ഉപയോഗമുണ്ടായേനെ. തല ചൂടുപിടിപ്പിക്കുന്ന ജോലിയ്ക്കു ശേഷം ഈ എണ്ണ തേച്ചുള്ള കുളി ആശ്വാസം നല്‍കുന്നതാണ്.
ശിവാനന്ദവിജയം ഔഷധശാല
- തമ്പാനൂര്‍: 0471-2326787 (എസ് എസ് കോവില്‍ റോഡില്‍ SBI Local Head Officeനു എതിരെ )
- കാട്ടാക്കട: 0472-2851603
- കുറ്റിച്ചല്‍: 0471-2291562
- ആശ്രമം: 0472-2896888
സ്വാമി ശിവാനന്ദപരമഹംസരാല്‍ ഉപദേശിക്കപ്പെട്ട ‘സിദ്ധവേദം‘ എന്ന പുസ്തകം ശ്രേയസില്‍ ലഭ്യമാണ്.
Discussion about this post