- അപേക്ഷിക്കേണ്ടത് – പ്രസിഡണ്ട്, ഗ്രാമ പഞ്ചായത്ത് ഓഫീസ്
- അപേക്ഷിക്കേണ്ട വിധം – വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
- നിബന്ധനകള്‍ – വാര്‍ഡുമെമ്പറുടെ ശുപാര്‍ശസഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
- അടക്കേണ്ട ഫീസ് – ഇല്ല.
- സേവനം ലഭിക്കുന്ന സമയപരിധി – പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം. അല്ലാത്തപക്ഷം രണ്ടു ദിവസം.
അറിയിപ്പ്
- യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
- സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയ ക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണ ഘട്ടത്തിലും സമയ പരിധിയില്‍ മാറ്റം വരുന്നതാണ്.
Discussion about this post