“ഇന്ത്യയുടെ പശ്ചിമതീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്ന വിഴിഞ്ഞത്തിന്റെ ഉപനഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന്റെ തുടക്കം എന്ന് കരുതാന്‍ ന്യായമുണ്ട്.”
ഈ വ്യാക്യത്താലാണ് ശ്രീ കെ. ശിവശങ്കരന്‍ നായര്‍ എഴുതി കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച “അനന്തപുരി നൂറ്റാണ്ടുകളിലൂടെ” എന്ന പുസ്തകം ആരംഭിക്കുന്നതുതന്നെ. ഇത്രയും മതി കാലാകാലങ്ങളായി തുറമുഖം എന്ന നിലയില്‍ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഊഹിക്കാന്‍.
ഒന്നാം നൂറ്റാണ്ടില്‍ അജ്ഞാതനാമാവായ ഒരു യവന കടല്‍സഞ്ചാരി രചിച്ച ഗ്രന്ഥത്തില്‍ വിഴിഞ്ഞം തുറമുഖത്തെ പരാമര്‍ശിക്കുന്നു. മദ്രാസ് മ്യൂസിയത്തില്‍ ലഭ്യമായിട്ടുള്ള ഏടില്‍ 781ല്‍ പാണ്ഡ്യചക്രവര്‍ത്തിയായ നെടുംചടയന്‍ വേണാട് ആക്രമിച്ച് രാജാവിനെ വധിച്ച് തലസ്ഥാനമായിരുന്ന വിഴിഞ്ഞം നഗരവും കോട്ടയും സമ്പത്തും കീഴടക്കിയതായും പറയുന്നു. 990 അടുപ്പിച്ച് വിഴിഞ്ഞം ആക്രമിച്ച രാജരാജചോളന്റെ കാലത്തും വിഴിഞ്ഞം പട്ടണം സമ്പദ്സമൃദ്ധമായിരുന്നു.
വിഴിഞ്ഞം കോട്ടയില്‍ നിന്ന് രണ്ടുമൂന്ന് കിലോമീറ്റര്‍ സമുദ്രം വഴി വടക്കോട്ട് സഞ്ചരിച്ചാല്‍ അവിടെ രാജകീയ ഉപ്പളങ്ങള്‍ ഉണ്ടായിരുന്നു, അവിടം കോവളം എന്നറിയപ്പെടുന്നു. കോഅളം = രാജാവിന്റെ അളം, തമിഴില്‍ കോ എന്നാല്‍ രാജാവ്.
ചരിത്രകാലങ്ങളില്‍ ഇത്രത്തോളം പ്രാധാന്യമുണ്ടായിരുന്ന വിഴിഞ്ഞത്തിനു അതിന്റെ പൂര്‍വ്വകാല ഗാംഭീര്യം വീണ്ടെടുത്ത് ലോകത്തില്‍ത്തന്നെ അറിയപ്പെടുന്ന പ്രാധാന്യമുള്ള ഒരു തുറമുഖമാകാന്‍, അങ്ങനെ അന്തര്‍ദേശീയ കടല്‍പ്പാതയില്‍ അനന്തപുരിയുടെ തന്നെ മുഖമായി മാറാന്‍ കഴിയട്ടെ എന്നാഗ്രഹിക്കുന്നു.
Discussion about this post