- അപേക്ഷിക്കേണ്ട ഓഫീസ് – ഗ്രാമ പഞ്ചായത്ത് ഓഫീസ്
- അപേക്ഷിക്കേണ്ട വിധം – വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
- നിബന്ധനകള്‍ – കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചുതീര്‍ത്തിരിക്കണം. കെട്ടിട നിര്‍മ്മാണത്തിനു ലഭിച്ച അനുവാദപത്രിക, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തീയതി, നികുതി ചുമത്തിയ തീയതി, സാക്ഷ്യപത്രം എന്താവശ്യത്തിനാണെന്ന വിവരം മുതലായവ കാണിച്ചിരിക്കണം.
- അടക്കേണ്ട ഫീസ് – ചട്ടപ്രകാരം.
- സേവനം ലഭിക്കുന്ന സമയപരിധി – ഏഴ് ദിവസം.
അറിയിപ്പ്
- യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
- സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.
Discussion about this post