- അപേക്ഷിക്കേണ്ട ഓഫീസ് – ഗ്രാമ പഞ്ചായത്ത് ഓഫീസ്
- അപേക്ഷിക്കേണ്ട വിധം – വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച്) നല്‍കുക. കൈമാറ്റം സംബന്ധിച്ച അസ്സല്‍ രേഖ/ആധാരം, (ഒറിജിനലും പകര്‍പ്പും), വസ്തു കൈവശക്കാരന്‍ മരണപ്പെട്ടെങ്കില്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, മുന്‍ ഉടമയുടെ വിശ്വസനീയമായ സമ്മതപത്രം.
- നിബന്ധനകള്‍ – കെട്ടിട നമ്പര്‍ അപേക്ഷയിലും ആധാരത്തിലും ഉണ്ടാകണം. ആധാരത്തില്‍ കെട്ടിട നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ , ടി നമ്പര്‍ ഭൂമിയില്‍ കെട്ടിടം സ്ഥിതി ചെയ്യുന്നു എന്ന വില്ലേജാഫീസറുടെ സാക്ഷ്യപത്രം, വില്ലേജില്‍ കരമൊടുക്കിയ രേഖ, കൈവശ സര്‍ട്ടിഫിക്കറ്റ്, കെട്ടിട നികുതി കുടിശ്ശിക പാടില്ല.
- അടക്കേണ്ട ഫീസ് –
- സേവനം ലഭിക്കുന്ന സമയപരിധി – മുപ്പത് ദിവസം.
അറിയിപ്പ്
- യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
- സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.
Discussion about this post