- അപേക്ഷിക്കേണ്ട ഓഫീസ് – ഗ്രാമ പഞ്ചായത്ത് ഓഫീസ്
- അപേക്ഷിക്കേണ്ട വിധം – നിര്‍ദ്ദിഷ്ട ഫോറത്തില്‍ വധു വരന്മാരും രണ്ട് സാക്ഷികളും ഒപ്പിട്ട, ഫോട്ടോ പതിച്ച രണ്ട് മെമ്മോറണ്ടം (രണ്ട് ഫോട്ടോകള്‍ വെറെയും).
- നിബന്ധനകള്‍ – പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം. ഫോറം 4-ല്‍ ഉള്ള എം.പി/എം.എല്‍ .എ പഞ്ചായത്തു മെമ്പര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം വേണം.
- അടക്കേണ്ട ഫീസ് – രജിസ്ട്രേഷന്‍ ഫീസ് 10 രൂപ, സര്‍ട്ടിഫിക്കറ്റിന് 5 രൂപ. 45 ദിവസത്തിനുശേഷം ഒരു വര്‍ഷം വരെ പിഴയായി 100 രൂപ.
- സേവനം ലഭിക്കുന്ന സമയപരിധി – ജില്ലാ രജിസ്ട്രാറുടെ അംഗീകാരത്തിന് വിധേയം.
അറിയിപ്പ്
- യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
- സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.
Discussion about this post