കൊച്ചീകാരത്തി കൊച്ചുപെണ്ണേ
നിനക്കെങ്ങനെ കിട്ടീയീ കുപ്പിവള?
കൊച്ചീകോട്ടയ്ക്ക് കുമ്മിയടിച്ചപ്പം
കൊച്ചിച്ചന്‍ തന്നതീ കുപ്പിവളകൊച്ചീകാരത്തി കൊച്ചുപെണ്ണേ
നിനക്കെങ്ങനെ കിട്ടീയീ പാദസരം?
കുമ്മിയടിക്കുവാന്‍ കൂട്ടത്തിപോയപ്പോ-
സമ്മാനം കിട്ടിയീ പാദസരം.കൊച്ചീകാരത്തി കൊച്ചുപെണ്ണേ
നിനക്കെങ്ങനെ കിട്ടീയീ മുത്താക്ക്?
കൊച്ചീക്കായലില്‍ കപ്പലില്‍ വന്നവര്‍
കല്പിച്ചു തന്നതീ മുത്താക്ക്.കൊച്ചീകാരത്തി കൊച്ചുപെണ്ണേ
നിനക്കെങ്ങനെ കിട്ടീയീ മൂക്കുത്തി?
ആരിപ്പൂങ്കാവിലെ മീനത്തിന്‍ പുരത്തില്‍
ആവണിക്കുട്ടികള്‍ തന്നതല്ലോ.കൊച്ചീകാരത്തി കൊച്ചുപെണ്ണേ
നിനക്കെങ്ങനെ കിട്ടീയീ കണ്ണിളക്കം?
മാനത്തുപൊന്നിന്‍റെ വിത്തുവിതച്ചവന്‍
മാനിച്ചു തന്നതീ കണ്ണിളക്കം.
Discussion about this post