കുട്ടികള്‍ കൂട്ടമായ്ചേര്‍ന്ന് നാട്ടിന്‍ പുറങ്ങളില്‍ കളിച്ചിരുന്ന ഒരു കളിയിലെ വായ്ത്താരിയാണ് ഈ വരികള്‍. അവര്‍ രണ്ടു ചേരിയായ് നിന്ന് മത്സരിച്ചു പാടുന്ന ഇതിന് ഗ്രാമത്തിന്‍റെ നിഷ്കളങ്കത ഏറെയുണ്ട്. ‘കോത’യെന്നും, ‘ഞാനെ’ന്നും പറയുന്ന ഭാഗങ്ങളില്‍ കളിയില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തും പാടാറുണ്ട്.
പൂ പറിക്കാന്‍ പോരുന്നോ
പോരുന്നോ അതിരാവിലെ
ആരെ നിങ്ങള്‍ക്കാവശ്യം
ആവശ്യം അതിരാവിലെ
‘കോത’യെ ഞങ്ങള്‍ക്കാവശ്യം
ആവശ്യം അതിരാവിലെ
ആരവളെ കൊണ്ടുപോകും
കൊണ്ടുപോം രാവിലെ
‘ഞാന’വളെ കൊണ്ടുപോകും
കൊണ്ടുപോം അതിരാവിലെ
ആനച്ചങ്ങല പൊട്ടിച്ചാലും
ഞങ്ങടെ പെണ്ണിനെ കിട്ടൂല്ലാ..
കിട്ടൂല അതി രാവിലെ…
Discussion about this post