അപ്പോം ചുട്ട്
അടേം ചുട്ട്
എലേം വാട്ടി
പൊതീം പൊതിഞ്ഞ്
പടിയും കടന്ന്
അച്ഛന്‍റെ വീട്ടുക്ക്
വഴിയും ചോദിച്ച്
അതിലേപോയ്
ഇതിലേപോയ്
കിളികിളി കിക്കിളി….
അമ്മമാര്‍ കഞ്ഞുങ്ങളെ മടിയില്‍കിടത്തി കൊഞ്ചിക്കുമ്പോള്‍ പാടുന്ന നാടന്‍ശീലുകളാണ് ഇത്. പാട്ടുപാടുന്നതോടെപ്പം പുറത്ത് കൈകള്‍കൊണ്ട് തഴുകുകയും ഒടുവില്‍ കിക്കിളിപ്പെടുത്തുകയും ചെയ്യും. അപ്പോള്‍ കുഞ്ഞുങ്ങള്‍ സന്തോഷത്തോടെ ചിരിക്കുന്നതുകാണാന്‍ അമ്മമാര്‍ക്ക് ഏറെ ഇഷ്ടമാണ്. വായ്മോഴി ആയതിനാല്‍ ഇതിനെല്ലാം ഏറെ രൂപഭേദം വന്നിട്ടുണ്ട്.
Discussion about this post