കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home നാട്ടുകാര്യം

മരോട്ടി

കുടുക്ക ടീം by കുടുക്ക ടീം
March 8, 2013
in നാട്ടുകാര്യം
0
SHARES
0
VIEWS
Share on FacebookShare on Twitter

Marotti-Hydnocarpus-anthelminticus

സാധാരണ നാമം : മരോട്ടി / മരവെട്ടി
ശാസ്ത്രീയ നാമം : ഹിഡ്നോകാര്‍പ്പസ് ലോറിഫോളിയ ( Hydnocarpus laurifolia )

മരോട്ടിക്കാ തിന്ന കാക്കപോലെ (ഒരു പഴമൊഴി)

സംസ്കൃതത്തില്‍ കുഷ്ഠവൈരി എന്നറിയപ്പെടുന്ന മരോട്ടി കേരളത്തിലെ നനവാര്‍ന്ന നിത്യഹരിതവനങ്ങളിലും ഇലകൊഴിയും വനങ്ങളിലും കാണപ്പെടുന്നു. നദീതടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. മരോട്ടി പതിനഞ്ചുമീറ്ററോളം ഉയരത്തില്‍ വളരുന്നു. മരത്തിന്റെ തൊലിയ്ക്ക് വെളുത്ത നിറമാണ്. ആണ്മരവും പെണ്മരവും വെവ്വേറെ കാണപ്പെടുന്നു. നാലു വര്‍ഷം പ്രായമായ വൃക്ഷങ്ങള്‍ പുഷ്പിച്ചു തുടങ്ങുന്നു. ഫെബ്രുവരി – മാര്‍ച്ച്‌ ആണ് പൂക്കാലം. കായ്‌ ഉരുണ്ടു ചെറിയ പന്തുപോലിരിക്കുന്നു. കായ്ക്കുള്ളില്‍ ഇരുപതോളം വിത്തുകള്‍ കാണുന്നു. ഒക്ടോബറില്‍ കായ്‌ വിളയുന്നു. വിളഞ്ഞ കായ്ക്കുള്ളിലെ വിത്തുകള്‍ ആട്ടിയെടുക്കുന്ന എണ്ണയും പിണ്ണാക്കും വളരെയധികം ഉപയോഗങ്ങള്‍ നിറഞ്ഞതാണ്. മരോട്ടിയെണ്ണ ചാല്‍മുഗ്രിക്ക് (chaulmoogric acid in seed oil) എന്നുമറിയപ്പെടുന്നു. വിത്തുപാകി നട്ടു വളര്‍ത്താം. വിത്തിന്റെ ജീവനക്ഷമത അഞ്ചോ ആറോ മാസമാണ്.

മരോട്ടിയെണ്ണ എല്ലാവിധ ത്വക്ക് രോഗങ്ങളുടെയും ചികിത്സയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. വളരെ പണ്ടുകാലത്ത് കുഷ്ഠരോഗചികിത്സയില്‍ മരോട്ടിയെണ്ണ ധാരാളം ഉപയോഗിച്ചിരുന്നു. മരോട്ടിക്കായുടെ ഉണങ്ങിയ തോടും ഉണക്കച്ചാണകവും ചേര്‍ത്ത് കത്തിച്ച് ഭസ്മമുണ്ടാക്കി നെറ്റിയിലും മാറിലും പൂശുന്നവര്‍ പണ്ടുകാലത്ത് ധാരാളമുണ്ടായിരുന്നു. മരോട്ടി എണ്ണയില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ പശരൂപത്തിലാക്കി പുരട്ടിയാല്‍ ത്വക്ക്‌ രോഗത്തിന്‌ ശമനം ലഭിക്കും. മഞ്ഞള്‍ മരോട്ടി എണ്ണയിലോ വേപ്പെണ്ണയിലോ ചാലിച്ച് പുരട്ടിയാല്‍ കുഴിനഖത്തിന് ശമനം ലഭിക്കും. മരോട്ടി പിണ്ണാക്ക് നല്ല ജൈവവളമാണ്. പഴമക്കാര്‍ എളള്, പുന്നയ്ക്ക, മരോട്ടിക്കുരു മുതലായവയില്‍ നിന്നും എടുക്കുന്ന എണ്ണ വഴിവിളക്കുകളില്‍ ഉപയോഗിച്ചിരുന്നു.

“മരോട്ടിയുടെ ഉപയോഗം ആര്‍ക്കൊക്കെ അറിയാം… ?” ശ്രീ പോണ്‍സണ്‍ താം ചോദിക്കുന്നു. “കുരുമുളകിന്റെ ദ്രുതവാട്ടത്തിനു മരോട്ടിയുടെ എണ്ണ സ്പ്രേ ചെയ്താല്‍ മതി. കുഷ്ഠരോഗത്തിനും, കീട പ്രതിരോധത്തിനും മരോട്ടി ഉപയോഗിക്കുന്നുണ്ട്. മരോട്ടിയുടെ തോടു കത്തിച്ചാല്‍ ചിലന്തി, പാറ്റ എന്നിവയെ അകറ്റാം. എന്തിന്, ആറന്മുള കണ്ണാടി നിര്‍മാണത്തിനുപോലും മരോട്ടി ഉപയോഗിക്കുന്നു. പക്ഷേ, തീര്‍ത്തും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു ഈ മരം.” (പോള്‍സണ്‍ താം)

ചിത്രം കടപ്പാട്: findmeacure.com

Scientific Details (ശാസ്ത്രീയ വിവരങ്ങള്‍)
Botanical Name :Hydnocarpus anthelminthicus Pierre.
Family: Achariaceae also placed in Flacourtiaceae
Genus: Hydnocarpus
Kingdom: Plantae
Division: Magnoliophyta
Class: Magnoliopsida
Order: Malpighiales
Species: H. anthelminticus
syn. :H. anthelminthica)
Common names: Chaulmoogra.
മരോട്ടിശലഭം

marotti+shalabham

മരോട്ടി മരങ്ങള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ കാണപ്പെടുന്ന ശലഭങ്ങളാണ് മരോട്ടിശലഭം (Cirrochroa Thais / Tamil Yeomen). പുറംഭാഗം കാവി നിറം. പിന്‍ചിറകുകള്‍ തുടങ്ങുന്നിടത്ത് ഓരോ വെള്ളപ്പൊട്ടുകള്‍ കാണാം. പിന്‍ചിറകില്‍ മുകളില്‍ നിന്നും താഴേയ്ക്ക് വരിയായി കറുത്തപൊട്ടുകള്‍ കാണാന്‍കഴിയും. ഇവ മരോട്ടി മരങ്ങളിലാണ് രൂപാന്തരണം നടത്തുന്നത്.
മരോട്ടിശലഭം ചിത്രം കടപ്പാട്: http://www.flickr.com/photos/aathiraperinchery/745681318/

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • ആണവം കണ്മം മായ
  • ഗുരുവിൻ്റെ കുണ്ഡലിനി പാട്ടും കൊറോണയും !
  • അന്നദാനത്തിന് സമമായി മറ്റൊരു ദാനവുമില്ല!
  • തിരിനാളവും, കുണ്ഡലിനിയും!
  • Flame of IT glows forever !
  • Whatever happening is “PREDETERMINED”!
  • സിദ്ധന്മാരും കോപ്പിറൈറ്റും
  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media