നാട്ടുമ്പുറങ്ങളില്‍ വാഴകൃഷി സര്‍വ്വസാധാരണമാണല്ലോ, അവിടെ യഥേഷ്ടം ലഭിക്കുന്ന ഒന്നാണ് വാഴപിണ്ടി. അതിന്‍റെ ഔഷധഗുണം നമുക്കേവര്‍ക്കും അറിവുള്ളതാണല്ലോ. പിണ്ടികൊണ്ടുള്ള തോരന്‍ ഏറെ രുചികരമാണ്.
വാഴപോളവിരിച്ചുമാറ്റി പിണ്ടി പുറത്തെടുത്താല്‍ രുചികരമായ തോരത്തിനുള്ള വകയായി. ഇനിവേണ്ടത് പിണ്ടി നേര്‍ത്തവട്ടങ്ങളായി ചീകിയെടുക്കണം, അപ്പോഴുണ്ടാകുന്ന വല ചുറ്റിമാറ്റി പിണ്ടി ചീളുകള്‍ കുറേശ്ശേ അടുക്കിടെയുത്ത് ചെറുതായികൊത്തിയരിയുക. ഇതിനെ ചിലര്‍ കഴുകിപിഴിഞ്ഞെടുക്കും എന്നാല്‍ കഴുകാതെ ഉപയോഗിക്കുമ്പോള്‍ ഔഷധഗുണംകൂടും എന്നാണ് പഴമക്കാര്‍ പറയുന്നത്.
ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുകും വറ്റല്‍മുളകും താളിച്ച് അതില്‍ ഉഴുന്നുപരിപ്പും കൊത്തിയരിഞ്ഞകൊട്ടതേങ്ങയും വഴറ്റി അതില്‍ കൊത്തിയരിഞ്ഞു തയ്യാറാക്കിയ വാഴപിണ്ടി പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ചിട്ട് വേവിക്കുക, പത്തുമിനിട്ട് ആവിയില്‍വെന്തുകഴിയുമ്പോള്‍ മഞ്ഞല്‍പൊടിയും ജീരകപൊടിയും തേങ്ങയും പച്ചമുളകും കറിവേപ്പിയലയും കുടി ചെറുതായി അരച്ചു ചേര്‍ത്ത് നല്ലവണ്ണം ഇളക്കിയെടുത്താല്‍ രുചികരമായ വാഴപിണ്ടിതോരന്‍ തയ്യാര്‍.
Discussion about this post