എന്തമ്മ ചാന്തമ്മ
ചാന്താണെങ്കില്‍ മണക്കൂലെ
മണക്കണത് പൂവല്ലേ
പൂവെങ്കില്‍ കെട്ടൂലെ
കെട്ടണത് വേലിയല്ലേ
വേലിയാണെങ്കില്‍ പൊളിക്കൂലെ
പൊളിക്കണത് വീടല്ലേ
വീടാണെങ്ങില്‍ മേയൂല്ലെ
മേയണത് പശുവല്ലെ
പശുവാണെങ്കി കറക്കൂലെ
കറക്കണത് പാലല്ലെ
പാലാണെങ്കില്‍ കാച്ചൂലെ
കാച്ചണത് തൈരല്ലെ
തൈരാണെങ്കില്‍ പുളിക്കൂലെ
പുളിക്കണത് പുളിയല്ലെ
പിളിയാണെങ്കില്‍ തൂങ്ങൂല്ലെ
തൂങ്ങണത് പാമ്പല്ലെ
പാപാമ്പാണെങ്കില്‍ കൊത്തൂലെ
കൊത്തണത് കോഴിയല്ലെ
കൊക്കരക്കോ…. കോ.
Discussion about this post