വീട്ടില്‍ എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് ചുട്ടരച്ച ചമ്മന്തി. പണ്ടുകാലത്ത് അമ്മമാര്‍ രാവിലെ കഞ്ഞിക്ക് പുഴുക്കും ചുട്ടരച്ച ചമ്മന്തിയും തയ്യാറാക്കുക പതിവായിരുന്നു. അന്ന് അമ്മിയില്‍ അരച്ചുണ്ടാക്കുന്ന ആ രുചി നാവില്‍ ഇപ്പോഴും അറിയുന്നുണ്ട്.
നല്ലപാകമായ തേങ്ങ അടുപ്പിലിട്ട് ചുട്ടെടുക്കുകയാണ് ആദ്യം വേണ്ടത്. ഗ്യാസടുപ്പാണെങ്കില്‍ തേങ്ങ ചിരട്ടയില്‍ നിന്നും വേര്‍തിരിച്ചെടുത്ത് കഷ്ണങ്ങളാക്കി പപ്പടം പൊള്ളിക്കുന്ന കമ്പിയിലോ മറ്റോ കുത്തി ന്നായി ചുട്ടെടുക്കാം.
അതിനുശേഷം ബാക്കി ചേരുവകളായ വറ്റല്‍ മുളകും, ഇഞ്ചിയും (ഇവരണ്ടും ചുട്ടെടുത്താല്‍ ന്നായിരിക്കും) ഉള്ളിയും, കറിവേപ്പിലയും, പാകത്തിന് ഉപ്പും, വാളന്‍പുളിയും ചേര്‍ത്ത് വെള്ളത്തിന്‍റെ അംശം പരമാവധി കുറച്ച് അരച്ചെടുക്കുക. അമ്മിക്കല്ലിലായാല്‍ അതിന്‍റെ സ്വാദ് വേറെതന്നെയാണ്.
ചിലര്‍ വാളന്‍പുളിക്കുപകരം പുളിച്ചിമാങ്ങചേര്‍ക്കുകയും സ്വാദിനായി നാരകത്തിന്‍റെ ഒരിലയും കാന്താരി മുളകും ചേര്‍ക്കുന്നു.
Discussion about this post