മലയാളികള്‍ക്ക് സദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയല്‍ വിവിധതരം പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കുന്ന അവിയലില്‍ മിക്ക പച്ചക്കറികളും ഉപയോഗിക്കാറുണ്ട്. സാധാരണയായി നേന്ത്രക്കായ, ചേന, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്പളങ്ങ, മത്തങ്ങ, മുരിങ്ങക്ക, പടവലങ്ങ, ബീന്‍സ്, പച്ചമുളക്, അമരക്ക തുടങ്ങിയ പച്ചകറികളാണ് ഉപയോഗിക്കാറ്. കേരളീയര്‍ ചോറിനൊപ്പമാണ് ഇത് സാധാരണ കഴിക്കാറ്.
അവിയല്‍ തയ്യാറാക്കുന്നതിന് പച്ചക്കറികള്‍ തൊലി കളയോണ്ടവ കളഞ്ഞും അല്ലാത്തവ വൃത്തിയാക്കിയും വെള്ളത്തില്‍ നല്ലവണ്ണം കഴുകുക. അതിനുശേഷം കുഞ്ഞുവിരലോളം നീളത്തിലും കനത്തിലും അരിയുക. കുറച്ചുവെള്ളത്തില്‍ എല്ലാ പച്ചക്കറികളും ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക. വെന്ത് കഴിയുംമ്പോള്‍ ചിരകിയ തേങ്ങ, പച്ചമുളക്, ജീരകം, ചുവന്നുള്ളി എന്നിവ അരകല്ലില്‍ അരച്ച് കറിയില്‍ നന്നായി ഇളക്കി ചേര്‍ക്കുക. കുറച്ചു വെളിച്ചെണ്ണ തുവി കറിവേപ്പില തണ്ടൊടു കുടി ഇട്ട് വാഴയിലകൊണ്ട് മൂടി അടുപ്പത്തുനിന്ന് ഇറക്കി വയ്ക്കുക. ചിലര്‍ തൈരും വെളുത്തുള്ളിയുമൊക്കെ ചേര്‍ക്കാറുണ്ട്. അങ്ങനെയാകുമ്പോള്‍ സ്വാദ് കൂടുമെന്നാണ് അവരുടെ അഭിപ്രായം.
അരപ്പ്ചേര്‍ത്ത് ആദ്യമേ തന്നെ കഷണങ്ങളില്‍ ഇളക്കി പാകത്തിന് ഉപ്പും മഞ്ഞളും ചേര്‍ത്ത് അടുപ്പത്ത് വയ്ക്കുന്ന രീതിയും കേരളത്തില്‍ നിലവിലുണ്ട്.
Discussion about this post