- അപേക്ഷിക്കേണ്ട ഓഫീസ് – ഗ്രാമ പഞ്ചായത്ത് ഓഫീസ്
- അപേക്ഷിക്കേണ്ട വിധം – അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസിലെ അപേക്ഷ, നിശ്ചിത ഫോറത്തില്‍ റിപ്പോര്‍ട്ട്, വിവാഹിതരായി എന്നതിന് തെളിവ് (ക്ഷണക്കത്ത്, വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം.
- നിബന്ധനകള്‍ – പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹ തീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). വിവാഹം നടന്ന് 15 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. മതിയായ കാരണങ്ങളുണ്ടെങ്കില്‍ 30 ദിവസത്തിനകവും രജിസ്റ്റര്‍ ചെയ്യാം. അറിയപ്പെടുന്ന രണ്ടു സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.
- അടക്കേണ്ട ഫീസ് – പത്തു രൂപ.
- സേവനം ലഭിക്കുന്ന സമയപരിധി – അന്നേ ദിവസം (രജിസ്ട്രാര്‍ ഓഫീസിലുണ്ടെങ്കില്‍)
അറിയിപ്പ്
- യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
- സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.
Discussion about this post