നാട്ടിന്‍പ്രദേശത്ത് സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു സസ്യമാണ് മുരിങ്ങ. ഏറെ ഔഷധഗുണമുള്ള ഈ സസ്യത്തിന്‍റെ ഇലയും കായും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവ തന്നെ.
മുരിങ്ങയില തോരന്‍ ഉണ്ടാക്കുന്നതിനായി മുരിങ്ങയില പറിച്ചടുത്ത് അതിലെ ഇലകള്‍ വൃത്തിയാക്കുക. അതിനുശേഷം ചെറിയനാരോടുകൂടിയുള്ള ഇലകള്‍ അരിഞ്ഞടുക്കുക.
ഇനി അതിനുവേണ്ട അരപ്പ് തയ്യാറാക്കാം. നാലുപിടിയോളം വരുന്ന മുരിങ്ങയിലയ്ക്ക് അരമുറിതേങ്ങ ആവശ്യമാണ്. അതുചിരകി അതില്‍ പച്ചമുളകും വെളുത്തുള്ളിയും ജീരകവും പാകത്തിന് ചേര്‍ത്ത് തരിതരിയായി അരച്ചെടുക്കുക.
ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ വറ്റല്‍ മുളകും കടുകും താളിച്ച് ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മുരിങ്ങയില ഉപ്പു പാകത്തിന് ചേര്‍ത്ത് ഇളക്കിയതിനു ശേഷം അടച്ചു വച്ചുവേവിക്കുക.
ആവിയില്‍ വെന്ത മുരിങ്ങയിലില്‍ അരപ്പ് ചേര്‍ത്ത് നല്ലവണ്ണം ഇളക്കി (അരപ്പിന്‍റെ പച്ചരുചി മാറുന്നതുവരെ) വേവിച്ചെടുത്താല്‍ തോരന്‍ റെഡി. ഇനി ഒരുണങ്ങിയ പാത്രത്തിലേയ്ക്ക് പകര്‍ന്നാല്‍ ചോറിനൊപ്പം രുചികരമായ ഈ കറി വിളമ്പാം.
Discussion about this post