- അപേക്ഷിക്കേണ്ട ഓഫീസ് – ഗ്രാമ പഞ്ചായത്ത് ഓഫീസ്
- അപേക്ഷിക്കേണ്ട വിധം – നിര്‍ദ്ദിഷ്ടഫോറത്തില്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷിക്കണം (വസ്തുവിന്റെ ആധാരപകര്‍പ്പ്, നികുതിശീട്ട് പകര്‍പ്പ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിര്‍മ്മാണ പ്രവൃത്തിയുടെ പ്ളാന്‍ (സൈറ്റ് പ്ളാനും മറ്റ് അനുബന്ധ പ്ളാനുകളും മൂന്ന് സെറ്റ് സഹിതം).
- നിബന്ധനകള്‍ – വസ്തുവിന്റെ ആധാരം, നികുതി ശീട്ട്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ അസ്സല്‍ പരിശോധനക്ക് ഹാജരാക്കണം. പ്ളാനുകള്‍ അംഗീകൃത ആര്‍ക്കിടെക്ട്/എന്‍ജീനിയര്‍ /സൂപ്പര്‍വൈസര്‍ തയ്യാറാക്കി സാക്ഷ്യപ്പടുത്തിയതാകണം.
- അടയ്ക്കേണ്ട ഫീസ് – കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം.
- സേവനം ലഭിക്കുന്ന സമയപരിധി – രേഖകള്‍ ശരിയെങ്കില്‍ , 150 ച.മീ. വരെയുള്ള വാസഗൃഹങ്ങള്‍ക്ക് 15 ദിവസങ്ങള്‍ക്കകം, മറ്റുള്ളവ 30 ദിവസം. 60 ച.മീ. വരെയുള്ള വീടുകള്‍ക്ക് അംഗീകൃത ആര്‍ക്കിടെക്ടിന്റെ പ്ളാന്‍ സമര്‍പ്പിക്കേണ്ടതില്ല. സ്വയം തയ്യാറാക്കിയ സര്‍വ്വേ പ്ളാന്‍ മതി. അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള അകലവും പ്ളോട്ടിലേക്കുള്ള വഴിയും വ്യക്തമായി കാണിച്ചിരിക്കണം. വഴി സ്വന്തം സ്ഥലത്തായിരിക്കണം. അല്ലാത്തപക്ഷം 50 രൂപ മുദ്രപത്രത്തിലുള്ള സ്ഥലമുടമയൂടെ സമ്മതപത്രം വേണം. 150 ച മീ.ന് താഴെയുള്ള ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ അന്നുതന്ന ‘വണ്‍ഡേ പെര്‍മിറ്റ്’ അനുവദിക്കും.
അറിയിപ്പ്
- യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
- സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.
Discussion about this post