- അപേക്ഷിക്കേണ്ട ഓഫീസ് – ഗ്രാമ പഞ്ചായത്ത് ഓഫീസ്
- അപേക്ഷിക്കേണ്ട വിധം – നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ , പ്രായം തെളിയിക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ .
- നിബന്ധനകള്‍ – 65 വയസ്സിനുമുകളില്‍ പ്രായം. കുടുംബവാര്‍ഷിക വരുമാനം 11,000 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവരാകരുത്. മുന്നുവര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. വൃദ്ധസദനത്തിലേയോ, ശരണാലയത്തിലേയോ അന്തേവാസിയായിരിക്കരുത്. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്. 20 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍മക്കളുള്ളവരാകരുത്.
- അടക്കേണ്ട ഫീസ് – ഫീസില്ല.
- സേവനം ലഭിക്കുന്ന സമയപരിധി – 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
അറിയിപ്പ്
- യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
- സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.
Discussion about this post