ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി, ഒരു ദശാബ്ദത്തിലേറെ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആ സംസ്ഥാനത്തു ഉണ്ടായ വികസനങ്ങളെ പെരുപ്പിച്ചു കാണിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പല ചിത്രങ്ങളും തത്പരകക്ഷികള്‍ പ്രചരിപ്പിച്ചിരുന്നത് ഓര്‍ക്കുമല്ലോ. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അവരുടെയെല്ലാം കണക്കുകൂട്ടലുകള്‍ മറികടന്ന് തിരഞ്ഞെടുപ്പില്‍ അദ്ദേഹം നയിച്ച പാര്‍ട്ടിയായ ബിജെപിയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ തക്ക കേവലഭൂരിപക്ഷം ലഭിച്ചതും അദ്ദേഹം ഭാരതത്തിന്റെ പ്രധാനസേവകനായി ചുമതല ഏറ്റെടുത്തതുമെല്ലാം നമുക്ക് അറിയാം. ഒരു മനുഷ്യന്‍ ഒരു വലിയ മത്സ്യത്തെ ചുമന്നുകൊണ്ടുപോകുന്ന ഈ ചിത്രം കണ്ടപ്പോള്‍ അതോര്‍ത്തുപോയി!
മത്സ്യം ചുമന്നുകൊണ്ടുപോകുന്ന ഈ മനുഷ്യനെ കണ്ടാല്‍ നമുക്കും ഇതൊരു ഫോട്ടോഷോപ്പ് പണിയാണ്, പെരുപ്പിച്ചു കാണിക്കുന്നതാണ് എന്ന് തോന്നിയേക്കാം. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല, സംഭവം ഗുജറാത്തിലും അല്ല!
ഭൂമുഖത്തുനിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നതായി പറയപ്പെടുന്ന, തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയില്‍ കാണപ്പെടുന്ന അറാപൈമ അഥവ പിരാറുക (Arapaima gigas) എന്ന മത്സ്യമാണ് ഇത്. ഇതിന് ഏകദേശം നാലര മീറ്ററോളം നീളത്തിലും ഇരുന്നൂറു കിലോഗ്രാം ഭാരത്തിലും വരെ വളരാന്‍ കഴിയും. ഇവ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മല്‍സ്യങ്ങളിലൊന്നാണ്.
ഓരോ അഞ്ച്-പതിനഞ്ചു മിനിട്ടിലും ജലോപരിതലത്തിലെത്തി ശ്വസിക്കുന്ന ഈ മത്സ്യത്തെ പിടിക്കാന്‍ വളരെ എളുപ്പമാണ്. പണ്ട് ആമസോണ്‍ വനാന്തരങ്ങളില്‍ ധാരാളം കാണപ്പെട്ട ഈ മത്സ്യം ഇപ്പോള്‍ വംശനാശം നേരിടുകയാണ്.
എന്തുകൊണ്ടാണ് ആമസോണിലെ ഈ വലിയ മീനുകള്‍ നശിച്ചുകൊണ്ടിരിക്കുന്നത്? വീഡിയോ കാണൂ.
അനിമല്‍ പ്ലാനറ്റ് വീഡിയോ
ലോകത്തിലെ ഏറ്റവും വലിയ മത്സ്യങ്ങളുടെ ചിത്രങ്ങള്‍ കാണൂ. അറാപൈമയെ കുറിച്ച് കൂടുതല്‍ വായിക്കാം: LiveScience, Wikipedia.
ചിത്രത്തിന് കടപ്പാട്: Sergio Ricardo de Oliveira
Discussion about this post