എന്റെ ദൈവം – ഇന്റര്‍വ്യൂ

[ ഏഷ്യാനെറ്റ്‌ കേബിള്‍ വിഷനില്‍ രാഹുല്‍ ഈശ്വര്‍ അവതരിപ്പിക്കുന്ന ‘എന്റെ ദൈവം’ എന്ന പരിപാടിയുടെ 2014 ഓഗസ്റ്റ്‌ 12ലെ എപിസോസില്‍ പ്രശസ്ത പാരാസൈക്കോളജിസ്റ്റായ ഡോ. വി. ജോര്‍ജ് മാത്യുവുമായുള്ള ഒരു ഹ്രസ്വ ഇന്റര്‍വ്യൂ സംപ്രേക്ഷണം ചെയ്തിരുന്നു. വീഡിയോ കാണാം. ]

ഒരു വാക്കില്‍ ദൈവം എന്ന സങ്കല്‍പ്പം ഒതുക്കുകയാണെങ്കില്‍ എന്തായിരിക്കും?
ബോധം.

കൂടുതല്‍ വ്യക്തമാക്കാമോ?

നമുക്കുണ്ടെന്ന് നമ്മള്‍ കരുതുന്ന ബോധം സ്പേസ്-ടൈം ഡൈമെന്‍ഷനു അകത്തു വരുന്ന ബോധമാണ്.  അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. സ്പേസ്-ടൈമിന് അതീതമായ ബോധം ആണ് യഥാര്‍ത്ഥ സത്യം.

ചിന്തകളില്ലാത്ത അങ്ങനെയൊരു ബോധം യാഥാര്‍ത്ഥ്യമാണോ? അങ്ങനെയൊന്നുണ്ടോ?

സാധാരണ ‘ഉണ്ടോ’ എന്നുള്ള ചോദ്യത്തില്‍ നമ്മള്‍ ഉദ്ദേശിക്കുന്നത് സ്പേസ്-ടൈമില്‍ നിലനില്‍ക്കുന്ന ഒന്നിനെയാണ്.  സ്പേസ്-ടൈമിന് അതീതമായ ബോധമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഉണ്ട്-ഇല്ല എന്ന ദ്വന്ദം പോലും ഇല്ല. അപ്പോള്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നത് ശരിയാവില്ല.

ബോധം എന്ന് പറയുന്നത് എന്നില്‍ നിന്നും വിഭിന്നമല്ല. ഒരാള്‍ ആഗ്രഹിക്കാത്തതൊന്നും അയാള്‍ക്ക്  സംഭവിക്കുന്നില്ല എന്ന് ബുദ്ധന്‍ പറഞ്ഞിടുള്ളതുപോലെ,  നമുക്ക് സംഭവിക്കുന്നതെല്ലാം ഏതെങ്കിലും ഒരു തരത്തില്‍ നമ്മള്‍ തന്നെ ഇച്ഛിക്കുന്നതാണ്.

നമ്മളോരോരുത്തരും ക്ലോസ്ഡ് സിസ്റ്റം ആണെന്നുള്ള ഒരു ഇല്യൂഷന്‍ ആണ് വാസ്തവത്തില്‍ അടിസ്ഥാനപരമായ തെറ്റ്. നമ്മളുടെ ജൈവീകമായ ഭയം തന്നെയാണ് നമ്മളെ നമ്മളായിട്ട് നിര്‍ത്തുന്നത്. നമ്മളെപ്പറ്റിത്തന്നെയുള്ള ആകുലതകള്‍ അല്ലെങ്കില്‍ concerns എപ്പോഴില്ലാതാവുന്നോ അപ്പോള്‍ നമ്മളെന്ന വ്യക്തിബോധവും  ഇല്ലാതാകുന്നു. നമ്മളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടിയല്ലാതെ ത്യാഗമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നത് ഈ ഭയം കുറയാന്‍ സഹായിക്കും.

ഞാന്‍ രക്ഷപ്പെടണം, എനിക്ക് മോക്ഷം വേണം തുടങ്ങിയ ആഗ്രഹങ്ങളാണ് ഭയമാകുന്നത്. ഞാന്‍ എന്നുള്ള ഭയം എപ്പോള്‍ പൂര്‍ണ്ണമായിട്ട് ഇല്ലാതാകുന്നോ അപ്പോള്‍ മാത്രമേ സത്യം ആകുന്നുള്ളൂ.

തുടര്‍ന്നു കാണൂ, കേള്‍ക്കൂ.

ഡോ. വി. ജോര്‍ജ് മാത്യു · മനഃശാസ്ത്രം · 17-08-2014 · പ്രശസ്ത പാരാസൈക്കോളജിസ്റ്റാണ് ഡോ. വി. ജോര്‍ജ് മാത്യു. കേരള സര്‍വകലാശാല മനഃശാസ്ത്രം വിഭാഗം തലവനായിരുന്നു. ഹോളിഗ്രേറ്റിവ് സൈക്കോളജി എന്നൊരു നൂതന മനഃശാസ്ത്ര വിഭാഗത്തിന്റെ ഉപജ്ഞാതാവാണ്. F W

Leave a Reply

Your email address will not be published. Required fields are marked *