പെന്തക്കോസ്ത് ലഘുലേഖ വിതരണം ചെയ്തവര്‍ അറസ്റ്റില്‍

[2012 സെപ്റ്റംബര്‍ 13 വ്യാഴാഴ്ച മാധ്യമം പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ഇതുപോലെ മതപരമായ ലഘുലേഖകളുമായി വരുന്നവരെ ഇതുപോലെ കൈകാര്യം ചെയ്യാമെന്നത്‌ പുതിയൊരു അറിവാണ്, ഉപയോഗപ്രദവുമാണ്!]

പാലക്കാട് കല്‍പാത്തി അഗ്രഹാരത്തില്‍ പെന്തക്കോസ്ത് സഭാ ലഘുലേഖകള്‍ വിതരണം ചെയ്ത് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ച ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കല്‍പാത്തി അഗ്രഹാരത്തിലെ വീടുകള്‍ കയറിയിറങ്ങി പെന്തക്കോസ്ത് സഭയുടെ ലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്നു ഇവര്‍. അഗ്രഹാരത്തില്‍നിന്ന് ഫോണ്‍ ചെയ്തത് അനുസരിച്ചാണ് പൊലീസെത്തിയത്. ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചതിനും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനുമാണ് കേസെന്ന് പൊലീസ് അറിയിച്ചു.

ശ്രീ · സാമൂഹികം · 20-01-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *