കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home സാമൂഹികം

പെന്തക്കോസ്ത് സഭ പുതിയ മതംമാറ്റ തന്ത്രവുമായി

ശ്രീ by ശ്രീ
July 18, 2014
in സാമൂഹികം
0
SHARES
0
VIEWS
Share on FacebookShare on Twitter

കേരളത്തിലെ മലയോര പിന്നോക്ക മേഖലകളില്‍ വിദ്യാഭ്യാസത്തിന്റെ മറപിടിച്ച് കുട്ടികളിലൂടെ കുടുംബത്തിലേക്ക് എന്ന മാര്‍ഗ്ഗവുമായി പെന്തക്കോസ്ത് പുതിയ മതംമാറ്റ തന്ത്രം പുറത്തെടുക്കുന്നു.

സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കുന്ന പദ്ധതിയിലൂടെയാണ് മതപരിവര്‍ത്തനത്തിന് പെന്തക്കോസ്ത് സംഘടനകള്‍ വഴിതുറന്നിരിക്കുന്നത്. പുറമെ നിന്നു നോക്കിയാല്‍ പ്രവര്‍ത്തനത്തിന് മതപരമായ പരിവേഷമില്ല താനും.

പെന്തക്കോസ്ത് വിഭാഗം സംഘടിപ്പിക്കുന്ന ട്യൂഷന്‍ ക്ലാസുകളില്‍ എല്ലാ ജാതി-മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളെയും ഉള്‍പ്പെടുത്തുന്നുണ്ട്. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം സൗജന്യമായി ഭക്ഷണം നല്‍കി വിശ്വാസ്യത ഉറപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതിനു പുറമെ കരാട്ടെ, കളരി എന്നിവയുടെ പരിശീലനവും നല്‍കുന്നുണ്ട്. ഇത്തരം ട്യൂഷന്‍ സെന്ററുകളില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മതപഠന ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.

ഭാരതത്തിലൊട്ടാകെ നിശ്ശബ്ദമായി ഇക്കൂട്ടരുടെ പ്രവര്‍ത്തനം നടക്കുന്നതായാണ് സൂചന. വിദേശത്തുനിന്നും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായമെന്ന പേരില്‍ ധനസമ്പാദനവും ഇവര്‍ നടത്തുന്നുണ്ട്.

വയനാട്ടിലെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ചെറ്റപ്പാലം എന്ന സ്ഥലത്ത് ഇത്തരം ട്യൂഷന്‍ പ്രവര്‍ത്തനത്തിലൂടെ എഴുപതിലേറെ കുടുംബങ്ങളെ മതപരിവര്‍ത്തനം ചെയ്തുവെന്നാണ് സൂചന. മുള്ളംകൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് എന്ന സ്ഥലത്ത് ഇരുന്നൂറിലേറെ കുട്ടികള്‍ ഇവരുടെ ട്യൂഷന്‍ പഠനത്തിന് പോകുന്നുണ്ട്. മുള്ളംകൊല്ലി പഞ്ചായത്തിലെ പാടിച്ചിറയിലും സുല്‍ത്താന്‍ ബത്തേരി ടൗണിലും ഇത്തരത്തിലുള്ള ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വയനാട് മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ മലയോര പിന്നോക്ക മേഖലകളില്‍ ഇവരുടെ നേതൃത്വത്തിലുള്ള ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത്തരം ട്യൂഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിലൂടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വയനാട്ടില്‍ ഇരുപതിലേറെ വനവാസി കുട്ടികള്‍ മതപ്രചാരകരായി മാറിയിട്ടുണ്ട്. ഒന്നാം ക്ലാസുമുതല്‍ പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്ന ഇവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതര ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ പോലും പെന്തക്കോസ്ത് വിഭാഗത്തിലേക്ക് ഇത്തരം സെന്ററുകളിലൂടെ ആകര്‍ഷിക്കുന്നതായും സൂചനയുണ്ട്.

പത്തനംതിട്ട ജില്ലയിലെ കുമ്പനാട് ആസ്ഥാനമാക്കിയുള്ള പെന്തക്കോസ്ത് സംഘടനയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അഭ്യസ്തവിദ്യരായ ആളുകളെ അദ്ധ്യാപകരായി നിയമിച്ച് പ്രതിഫലം കൊടുത്താണ് ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്നത്. ഓരോ സെന്ററുകളിലും നൂറിലേറെ കുട്ടികള്‍ പഠനത്തിനെത്തുന്നുമുണ്ട്.

[ കടപ്പാട് : ജന്മഭുമി, 18 ജൂലൈ, 2014]

Tags: ക്രിസ്തുമതം

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഡാറ്റ എങ്ങനെ ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം?
  • സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തിരുവിതാംകൂര്‍ – കൊച്ചി ഐക്യ സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍
  • കേരളഗാനം – ജയജയ കോമള കേരള ധരണി
  • നവരാത്രിയും ദസറപ്പെരുന്നാളും എഴുത്തുകൂദാശയും
  • മതം നോക്കിയുള്ള സാംസ്കാരിക പ്രതികരണം
  • നഗ്നതകാട്ടി പ്രതിഷേധിക്കേണ്ടിവരുന്ന ഗതികേടും രാഷ്ട്രീയ മുതലെടുപ്പും
  • നന്ദിനി പാല്‍ – ആറുമാസം കേടുകൂടാതെ സൂക്ഷിക്കാം
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media