ഫേസ്ബുക്കില്‍ പ്രചരിക്കുന്നതാണ് ഈ വാര്‍ത്ത. ഇതിന്റെ സത്യാവസ്ഥ അറിയില്ല, തെറ്റാവാന്‍ വഴിയുമില്ല.
“ഇരിങ്ങാലക്കുട: നിങ്ങളുടെ കുടുംബത്തില്‍ നാലാമതൊരു കുഞ്ഞ് ജനിച്ചിട്ടുണ്ടോ? എങ്കില്‍ ആ കുഞ്ഞിനൊരു സമ്മാനം കാത്തിരിക്കുന്നു. രൂപതയില്‍ ദമ്പതിവര്‍ഷം ആചരിക്കുന്ന വേളയില്‍ നാലാമത്തെ കണ്മണിയ്ക്ക് ഒരു സമ്മാനവുമായി വരുന്നത് ഫാ. ജോര്‍ജ് മംഗലനാണ്. മാസംതോറും ആ കുഞ്ഞിനു 1000 രൂപ വീതം ലഭിക്കുന്ന പദ്ധതിയാണിത്. 20 വര്‍ഷത്തേയ്ക്ക് ഇത് ലഭിച്ചുകൊണ്ടിരിക്കും. അഞ്ചു കുട്ടികള്‍ക്കാണ് ഈ പദ്ധതി വഴി സഹായം ലഭിക്കുക.”
ഒരു ദമ്പതിയ്ക്ക് പരമാവധി രണ്ടു കുട്ടികള്‍ എന്നുള്ള സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുന്ന ഇക്കൂട്ടര്‍ പെറ്റുപെരുകി എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കാന്‍ പരസ്യവണ്ടികള്‍ ഉപയോഗിച്ച് കവലകളില്‍ പരസ്യഡിസ്പ്ലേ വരെ കാണിക്കുന്നു. ലൈംഗികത പാപമാണെന്നും പണ്ട് ആദവും ഹവ്വയും ആ പാപം ചെയ്തതിനാലാണ് പാപികളായ ഈ മനുഷ്യര്‍ ഭൂമിയില്‍ ഉണ്ടായതെന്നും വിശ്വസിക്കുന്നവര്‍ ആ പാപം കൂടുതലായി ചെയ്യാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നു!
Discussion about this post