‘നായിന്റെ മോന്‍’ എന്ന് അനവസരത്തില്‍ പ്രയോഗിച്ച കോളേജ് പിള്ളേരും അതവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് പറയുന്ന അവരുടെ നേതാവും ഒക്കെയാണല്ലോ ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലെ ചെറുചൂടുള്ള വിഷയം.
അതൊക്കെ അവിടെ നടക്കട്ടെ. ഒന്നാലോചിച്ചു നോക്കൂ, ഈ മനുഷ്യരുടെ ‘നായിന്റെ മോന്‍’ വഴക്കിനിടയില്‍പ്പെട്ട് ആത്മാഭിമാനം ചവിട്ടിയരയ്ക്കപ്പെടുന്ന, ജന്മംകൊണ്ട് നായിന്റെ മക്കളായ, ഇക്കൂട്ടര്‍ക്കുമില്ലേ ആവിഷ്‌കാര സ്വാതന്ത്ര്യം?
ഈ വാര്‍ത്തയൊക്കെ കണ്ടിട്ട് ഒരു നായിന്റെ മോനുണ്ടായ വികാരവിക്ഷോഭങ്ങള്‍ ഒരു പരദേശി പകര്‍ത്തിയെടുത്ത് പിന്ററസ്റ്റില്‍ ഇട്ടതാണ് മുകളിലത്തെ സ്ലൈഡില്‍ കാണുന്നത്, പ്ലിംഗ്! അവനോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാഹിത്യനായകന്മാരും ബുജികളും ഉടനെ പ്രസ്താവനയിറക്കും എന്നു പ്രതീക്ഷിക്കാം.
(ബൈ ദ വെ, കേരള രാഷ്ട്രീയത്തിലെ പ്രമുഖരായ ആരുടെയെങ്കിലും ധാര്‍ഷ്ട്യമുള്ള മുഖവുമായി ഇവന് സാമ്യമുണ്ടെന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല എന്ന് പ്രസ്താവിക്കട്ടെ.)
Discussion about this post