കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home കൗതുകം

ശ്രീകണ്ഠേശ്വരന്റെ മുണ്ടുകളും മരവുരിയും

ശ്രീ by ശ്രീ
June 19, 2014
in കൗതുകം
ശ്രീകണ്ഠേശ്വരന്റെ മുണ്ടുകളും മരവുരിയും
0
SHARES
0
VIEWS
Share on FacebookShare on Twitter

ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു മുറിസ്സോമന്‍ കറുപ്പും ഗളേ
കണ്ടാല്‍ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും
തോലെന്യേ തുണിയില്ല തെല്ലുമരയില്‍ കേളേറ്റുമാനൂരെഴും
പോറ്റീ! നിന്റെ ചരിത്രമദ്ഭുതമഹോ! ഭര്‍ഗ്ഗായ തുഭ്യം നമഃ
– ചങ്ങനാശ്ശേരി രവിവര്‍മ്മത്തമ്പുരാന്‍

കണ്ഠേ നല്ല കറുപ്പുമുണ്ടൊരു മുറിസ്സോമന്‍ ജടാന്തസ്ഥലേ
പണ്ടേയുള്ളൊരു വെള്ളമുണ്ടു തലയില്‍ കണ്ടാലതും വിസ്മയം
ഉണ്ടേ നിങ്കലൊരെട്ടു നല്ല കരമുണ്ടെന്നല്ല രുദ്രാവലീ
ശ്രീകണ്ഠേശ്വര, പിന്നെയും വെറുതെ നീ തോല്‍മുണ്ടുടുത്തീടൊലാ.
– വെണ്‍മണി മഹന്‍ നമ്പൂതിരിപ്പാട്‌

ഏറ്റുമാനൂരപ്പനെ സ്തുതിച്ച് ചങ്ങനാശ്ശേരി രവിവര്‍മ്മത്തമ്പുരാന്‍ എഴുതിയ പദ്യത്തില്‍നിന്നും ആശയമെടുത്ത് വെണ്‍മണി
മഹന്‍ നമ്പൂതിരിപ്പാട്‌  പരാവര്‍ത്തനം ചെയ്തതാണ് എന്നും കേട്ടിട്ടുണ്ട്.

ശിവന്റെ കഴുത്തിലെ കാളകൂടവിഷത്തിന്റെ കറുപ്പ്, ജടയിലെ ചന്ദ്രക്കല (സോമന്റെ മുറി/കഷണം), തലയില്‍ വസിക്കുന്ന ഗംഗ, ശിവന്റെ എട്ടു* കൈകള്‍ എന്നിവ ‘ഉണ്ട്’ എന്നതിനെ ആലങ്കാരികമായി മുന്‍വാക്കിനോടുചേര്‍ത്ത് ‘മുണ്ട്’ എന്ന് ഈ പദ്യത്തില്‍ ദ്യോതിപ്പിക്കുന്നു.

അതായത് കറുപ്പുമുണ്ട്, ഒരു സോമന്‍മുറി**, വെള്ളമുണ്ട്, എട്ടു കരമുണ്ട് – ഇത്രയും ‘മുണ്ടുകള്‍’ സ്വന്തമായുള്ള ശ്രീകണ്ഠേശ്വര, ഇത്രയൊക്കെയുണ്ടായിട്ടും നീ വെറുമൊരു തോല്‍മുണ്ട് (മരവുരി) ഉടുത്തു നടക്കരുത്, പ്ലീസ്!

*ശിവന് രണ്ട്, നാല്, എട്ട്, പത്ത് എന്നിങ്ങനെ കൈകള്‍ ഉള്ളതായി പറയപ്പെടുന്നു.

**മുറി എന്നാല്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന ഒരു വസ്ത്രം എന്നര്‍ത്ഥമുണ്ടെന്നു തോന്നുന്നു.

വെണ്മണിക്കവികളിലെ  വെണ്‍മണി മഹന്‍ നമ്പൂതിരിപ്പാടിന്റെ പദ്യം സ്കൂളില്‍ പഠിച്ചിട്ടുണ്ട്. ഇതിലെ ‘മുണ്ട്’ പ്രയോഗം അന്നേ നന്നേ ബോധിച്ചിരുന്നു. അതിനുശേഷം ഈ പദ്യം അവസാനവരിയൊഴികെ മറന്നുപോയിരുന്നു. ഗൂഗിള്‍ സേര്‍ച്ച്‌ വഴി  അക്ഷരശ്ലോകം ബ്ലോഗില്‍ നിന്നും വീണ്ടും അത് തരപ്പെട്ടു!

Tags: SLIDER

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • ആണവം കണ്മം മായ
  • ഗുരുവിൻ്റെ കുണ്ഡലിനി പാട്ടും കൊറോണയും !
  • അന്നദാനത്തിന് സമമായി മറ്റൊരു ദാനവുമില്ല!
  • തിരിനാളവും, കുണ്ഡലിനിയും!
  • Flame of IT glows forever !
  • Whatever happening is “PREDETERMINED”!
  • സിദ്ധന്മാരും കോപ്പിറൈറ്റും
  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media