അടുത്തിടെ ഫേസ്ബുക്കില്‍ കണ്ടൊരു ചിത്രമാണ് ഇത്. കോട്ടയം ജില്ലയില്‍ ആണെന്നു തോന്നുന്നു, KL-05 ആണല്ലോ ഈ വാഹനത്തിന്റെ രജിസ്ട്രേഷന്‍.
പരസ്യത്തില്‍ പറയുന്നത് ഇങ്ങനെ:
ഇവരുടെ മാതാപിതാക്കള്‍ ദൈവഭയം ഉള്ളവരായിരുന്നു.
രവീന്ദ്രനാഥ ടാഗോര്‍ കുടുംബത്തിലെ പതിനാലാമത്തെ കുഞ്ഞ്
APJ അബ്ദുള്‍കലാം കുടുംബത്തിലെ ഏഴാമത്തെ കുഞ്ഞ്
മദര്‍ തെരേസ കുടുംബത്തിലെ അഞ്ചാമത്തെ കുഞ്ഞ്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുടുംബത്തിലെ നാലാമത്തെ കുഞ്ഞ്
റസൂല്‍ പൂക്കുട്ടി കുടുംബത്തിലെ ഏഴാമത്തെ കുഞ്ഞ്
ചാവറ അച്ചന്‍ കുടുംബത്തിലെ ആറാമത്തെ കുഞ്ഞ്ഇവരുടെ മാതാപിതാക്കള്‍ “നാം ഒന്ന്, നമുക്ക് രണ്ട്” എന്ന് തീരുമാനിച്ചിരുന്നുവെങ്കില്‍ ഇവര്‍ ജനിക്കുമായിരുന്നോ?
ഈ പരസ്യത്തിന്റെ മറ്റൊരു പ്രത്യേകത, ഇത് ഒരു ‘മതേതര പരസ്യമാണ്’ എന്നുതോന്നുന്ന രീതിയിലാണ് അവതരണം എന്നതാണ്. രവീന്ദ്രനാഥ ടാഗോറും മദര്‍ തെരേസയും റസൂല്‍ പൂക്കുട്ടിയും ഒക്കെയുണ്ട് ചിത്രത്തില്‍. പക്ഷെ, ‘ദൈവഭയം’ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആരാണിതിന്റെ പ്രായോജകര്‍ എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയുമല്ലോ.
ജൂണ്‍ 16, 2014നു മാതൃഭൂമിയില്‍ കണ്ടൊരു വാര്‍ത്തയില്‍ നിന്നും: ലിങ്ക്
ഗര്‍ഭഛിദ്രത്തിനും ഗര്‍ഭനിരോധനത്തിനുമെതിരെ കത്തോലിക്കാസഭ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. നാലു കുട്ടികളുള്ള കുടുംബങ്ങളെ അടുത്തയിടെ സഭ ആദരിച്ചിരുന്നു. മതസൗഹാര്‍ദ്ദത്തിന് സഭ എതിരല്ലെന്നും എന്നാല്‍ സഭയിലെ അംഗങ്ങളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ വിവിധ മതസ്ഥരുമായുള്ള വിവാഹം അംഗീകരിക്കാനാവില്ലെന്നുമാണ് സഭ വിലയിരുത്തുന്നത്.
ഇതുപോലുള്ള പ്രസ്താവനകള്‍ ഇതിനുമുമ്പും പള്ളികളില്‍നിന്നും ഉണ്ടായിട്ടുണ്ട് എന്നോര്‍ക്കുമല്ലോ. പള്ളികളില്‍ ഈശ്വരാധന എന്നാല്‍ ബൈബിള്‍ വചനം ചൊല്ലല്‍ മാത്രമല്ല, രാജ്യപുരോഗതിയ്ക്ക് വിപരീതമായി പണ്ടു ചെയ്ത ‘പാപം’ കൂടുതല്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് എന്നുകരുതേണ്ടിവരുന്നു.
കോട്ടയത്തും മലപ്പുറത്തും മറ്റും ഇങ്ങനെ നടക്കുന്നതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല, ഓരോരുത്തരും ചിന്തിച്ച് മനസ്സിലാക്കുക!
ചിത്രത്തിന് കടപ്പാട് : മനോജ് തേജസ്
Discussion about this post