ശ്രീലങ്കയിലെ രാവണന്‍ കോട്ട! തെളിവുകള്‍?

രാവണനഗരി, ശ്രീലങ്ക അല്ല, റോമന്‍ കൊളീസിയം
തെറ്റായ പ്രചാരണം:
സുദര്ശനം (sudharshanam) എന്നൊരു ഫേസ്ബുക്ക് പേജില്‍ കണ്ടതാണ്. പോസ്റ്റ്‌ ചെയ്ത് രണ്ടു ദിവസത്തിനകം ഇതെഴുതിയ സമയത്ത് 2750 ലൈക്കുകള്‍. 2780 ഷെയറുകള്‍. ‘സനാതനധര്‍മ്മം’ പ്രചരിക്കുന്ന വേഗത നോക്കൂ!

ഇതാണ് സന്ദേശം. “ഇതാ ശ്രീലങ്കയില്‍ തെളിഞ്ഞു നില്‍ക്കുന്ന രാമയാണത്തിലെ തെളിവുകള്‍. സീതാ അന്വേഷണത്തിനായി ലങ്കയില്‍ ചെന്ന ഹനുമാനെ അവഹേളിച്ച് വാലില്‍ തീകൊളുത്തി വിട്ട രാവണന് പിന്നെ കാണാന്‍ കഴിഞ്ഞത് ലങ്കയുടെ സര്‍വ്വനാശം ആയിരുന്നു. കാലപ്പഴക്കംകൊണ്ട് നശിച്ചു എങ്കിലും ഇന്നും ചില തെളിവുകള്‍ അവിടെ അവശേഷിക്കുന്നു. അതില്‍ ഒന്നാണ് ഇത്. ആയിരക്കണക്കിന് ജനങ്ങള്‍ ദിവസവും കണ്ടു അദ്ഭുതപ്പെടുന്ന സ്ഥലം. ഷെയര്‍ ചെയ്യുക. ലോകത്തെ അറിയിക്കുക. “

പോസ്റ്റ്‌ ലിങ്ക്: https://www.facebook.com/photo.php?fbid=621999874563785&set=a.334083763355399.76955.334021396694969&type=1&theater

സത്യം:

ഈ ചിത്രത്തിന് ശ്രീലങ്കയുമായോ രാവണനുമായോ ഭാരതീയ സംസ്കാരവുമായോ യാതൊരു ബന്ധവുമില്ല. റോമന്‍ കൊളീസിയത്തിന്റെ അകത്തെ ഭാഗമായ ഹൈപ്പോജിയത്തിന്റെ ചിത്രമാണ് അല്പം നിറം മാറ്റി കൊടുത്തിരിക്കുന്നത്. ആള്‍ക്കാരെ വഴിതെറ്റിക്കണം എന്നാഗ്രഹിക്കുന്ന ഏതോ ഒരു ദുര്‍ബുദ്ധി പടച്ചു വിട്ടതിനെ കണ്ണടച്ചു വിശ്വസിച്ച് പേജുകളില്‍ പ്രസിദ്ധീകരിക്കുന്ന മൂഢന്മാരും ലൈക്‌ ചെയ്തും ഷെയര്‍ ചെയ്തും ആ മൂഢന്മാരെ പിന്തുടരുന്ന കൊടുംമൂഢന്മാരുമായി നാം തരംതാഴരുത്.

ഇന്റര്‍നെറ്റ്‌ എന്നൊരു വലിയ വര്‍ച്വല്‍ സാമ്രാജ്യം ഉണ്ട്. അതുപയോഗിച്ച് കഴിയുന്നിടത്തോളം കാര്യങ്ങള്‍ സേര്‍ച്ച്‌ ചെയ്ത് കണ്ടെത്തുക. അതിനു വശമില്ലെങ്കില്‍ അറിയാമെന്നുള്ളവരോട് ചോദിച്ച് ചര്‍ച്ചചെയ്ത് യാഥാര്‍ത്ഥ്യം കണ്ടെത്തുക. തെറ്റായ അറിവ് അറിവില്ലായ്മയേക്കാള്‍ ദൂഷ്യം ചെയ്തേക്കാം.

സനാതനധര്‍മ്മം നിലനിര്‍ത്താന്‍ ഇങ്ങനെയോരോന്നു പടച്ചുവിടേണ്ടയാവശ്യമില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ കണ്ണടച്ചു വിശ്വസിക്കുന്നവരാകരുത് നിങ്ങള്‍. യുക്തിയോടെ ചിന്തിക്കൂ. സത്യം അന്വേഷിക്കൂ.

  1. റോമന്‍ കൊളീസിയം ചിത്രങ്ങളിലൂടെ. Scott Martin
  2. റോമന്‍ കൊളീസിയം വിക്കിപീഡിയയില്‍: http://en.wikipedia.org/wiki/Colosseum
  3. ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും കൂടുതല്‍ ചിത്രങ്ങള്‍: http://goo.gl/o9aUPC
ശ്രീ · സാമൂഹികം · 11-06-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *