ഇന്ന് രാവിലെ മഴക്കാറുണ്ടായിരുന്നെങ്കിലുംകുറച്ചു കഴിഞ്ഞ് ആകാശം നല്ല നീലനിറത്തില്‍ കാണപ്പെട്ടു. വെള്ളമേഘങ്ങളും മഴമേഘങ്ങളും ആകാശത്ത് തിളങ്ങി. ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നതും ഇതേ ദിവസം തന്നെ. – ഇന്ന്, 2014 ജൂണ്‍ 5, ഉച്ചയ്ക്ക് തിരുവനന്തപുരം നഗരത്തില്‍ കൂടി യാത്ര ചെയ്തപ്പോള്‍ യാദൃശ്ചികമായി ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് എത്തിച്ചേര്‍ന്നു. അപ്പോള്‍ കണ്ട ഈ മനോഹര ചിത്രം പകര്‍ത്തിയെടുത്തു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും കുളവും ആകാശവും ലോക പരിസ്ഥിതി ദിനമായ 2014 ജൂണ്‍ 5നു കാണപ്പെട്ടത് ഇങ്ങനെയാണ്.
Discussion about this post