The Case Against Lord Krishna, in Poland എന്നപേരില്‍ പ്രചരിക്കുന്ന ഒരു കുറിപ്പാണിത്. ഇതിന്റെ ആധികാരികതയില്‍ യാതൊരു വിശ്വാസമില്ല. എന്നിരുന്നാലും ഒരു വാദഗതിയ്ക്കും ചിരിക്കാനും ചിന്തിക്കാനും ഇത് ഉപയോഗപ്പെടും. തുടര്‍ന്നു വായിക്കൂ.
പോളണ്ടിലെ വാർസായിലെ ഒരു കന്യാസ്ത്രീ ഇസ്കോണ്‍ (ISKCON) നെതിരെ ഒരു കേസ് ഫയൽ ചെയ്തു. കേസ് കോടതിയുടെ മുൻപാകെ എത്തി.
പോളണ്ടിൽ ഇസ്കോണ്‍ അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുക ആണെന്നും അവർക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വാധീനം വര്‍ദ്ധിക്കുകയാണെന്നും ആ കന്യാസ്ത്രീ എടുത്തുകാട്ടി. ഗോപികമാർ എന്ന് വിളിക്കപ്പെടുന്ന 16000 ഭാര്യമാരുള്ള, ജീവിതമൂല്യങ്ങള്‍ നഷ്ടപ്പെട്ട ‘കൃഷ്ണൻ’ എന്ന ഒരു വ്യക്തിയെ ഈ ഇസ്കോണ്‍ മഹത്വവത്കരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഇസ്കോണിനെ പോളണ്ടിൽ നിരോധിക്കണമെന്നും അവർ കോടതിയോട് ആവശ്യപ്പെട്ടു.
കോടതിയില്‍ ഇസ്കോണിനുവേണ്ടി ഹാജരായ വ്യക്തി ജഡ്ജിയോടു അഭ്യര്‍ത്ഥിച്ചു: “ബഹുമാനപ്പെട്ട കോടതിയോട്, ഒരു കന്യാസ്ത്രീയായി അവരോധിക്കപ്പെട്ടപ്പോൾ അവര്‍ ചൊല്ലിയ പ്രതിജ്ഞ ആവർത്തിക്കാൻ അവരോട് ആവശ്യപ്പെട്ടാലും.”
ഈ അഭ്യര്‍ത്ഥന മാനിച്ച ജഡ്ജി കന്യാസ്ത്രീയോടു ഈ പ്രതിജ്ഞ ഉറക്കെ പറയാന്‍ ആവശ്യപ്പെട്ടു. എന്നാൽ കന്യാസ്ത്രീ അത് വിസമ്മതിച്ചു.
ആ പ്രതിജ്ഞ എന്തെന്ന് തനിക്കു ചൊല്ലി കേൾപ്പിക്കാമോ എന്ന് ഇസ്കോണിനുവേണ്ടി ഹാജരായ വ്യക്തി കോടതിയോട് ചോദിച്ചു. ജഡ്ജി അനുവാദം നൽകി.
അദ്ദേഹം പ്രതിജ്ഞ ചൊല്ലി കേൾപ്പിച്ചു. കന്യാസ്ത്രീകൾ യേശുവിനു വിവാഹം കഴിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രതിജ്ഞ വ്യക്തമാക്കുന്നു.
എന്നിട്ട് ഇസ്കോണ്‍ പ്രതിനിധി ചോദിച്ചു: “അല്ലയോ നീതിപീഠമേ, കൃഷ്ണനു 16000 ഭാര്യമാർ ഉണ്ടെന്നു മാത്രമാണ് ഇവിടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. യേശുവിനു വിവാഹം ചെയ്യപ്പെട്ട പത്തു ലക്ഷത്തിലധികം കന്യാസ്ത്രീകൾ ഈ ലോകത്തുണ്ട്. ഇവിടെ നില്ക്കുന്ന കന്യാസ്ത്രീ പോലും ആ യേശുവിന്റെ ഭാര്യയാണ്. കൃഷ്ണൻ, യേശു ക്രിസ്തു – ഇതിൽ ആർക്കാണ് മൂല്യച്യുതി എന്ന് പറഞ്ഞാലും?”
അങ്ങനെ ഈ കേസ് തഴയപ്പെട്ടു.
Discussion about this post