എത്ര ദരിദ്രനാണെങ്കിലും നാലായിരം രൂപ ബ്ലേഡ് പലിശയ്ക്ക് കടമെടുത്ത് ഈ ത്രിപുരസുന്ദരിയന്ത്രം വാങ്ങി ധരിച്ചാല്‍ കുബേരനാകാമത്രേ! കുറെയേറെ ദരിദ്രന്മാര്‍ ആഞ്ഞുശ്രമിച്ചാല്‍ ഈ യന്ത്ര കച്ചവടക്കാരനെങ്കിലും കുബേരനാകും! ഇതാണ് യഥാര്‍ത്ഥ ഓപ്പറേഷന്‍ കുബേര!
നിങ്ങള്‍ കടക്കെണിയിലാണോ? നാലായിരം രൂപ സ്വന്തമായുള്ള ഏതു ദരിദ്രനും ഈ ത്രിപുരസുന്ദരീയന്ത്രം വാങ്ങി കടക്കെണിയില്‍ നിന്നും രക്ഷപ്പെടാമത്രേ! അതും ഇല്ലെങ്കില്‍ നാലായിരം രൂപകൂടി കടം വാങ്ങി യന്ത്രം വാങ്ങൂ, ജ്യോതിഷശ്രീ കൃഷ്ണകുമാര്‍ എങ്കിലും രക്ഷപ്പെടട്ടെ!
ഇതുപോലുള്ള പരസ്യം കൊടുത്ത് ജനങ്ങളുടെ വിശ്വാസത്തെയും ഹിന്ദു സംസ്കാരത്തെയും മുതലെടുത്ത് അവരെ വഞ്ചിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നാം മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
Discussion about this post