കുടുംബജീവിതം നയിക്കാനുള്ള സ്വന്തം ആഗ്രഹം മൂടിവച്ച്, വീട്ടുകാരുടെയോ മറ്റോ നിര്‍ബന്ധപ്രകാരം കന്യാസ്ത്രീകളും വൈദികനുമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ ജീവിതം എത്ര ദുസ്സഹമായിരിക്കും? ഇത്രയേറെ മിഷനറി പ്രവര്‍ത്തനം നടത്തിയാലും, ഇത്രയേറെ പ്രാവശ്യം ബൈബിള്‍ വായിച്ചാലും, അവരുടെ ഉള്ളിലെ ആഗ്രഹം മൂടിവച്ചൊരു ജീവിതമാണ് നരകത്തിലെ ജീവിതം എന്നുപറയേണ്ടിവരും. മിഷനറി പ്രവര്‍ത്തനങ്ങളിലൂടെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും വളരെ ദൂരെ മാറി താമസിച്ചു മിഷനറി പ്രവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിതരായവരുടെ ഉള്ളിലെ കരച്ചില്‍ പലപ്പോഴും അവരുടെ മരണം വരെ തുടരുകയും അതോടെ കെട്ടടങ്ങുകയും ആണ് പതിവ്. ആ പതിവിനു വിപരീതമായി ചിലരെങ്കിലും ആ ചങ്ങലകള്‍ ഇടയ്ക്കുവച്ച് പൊട്ടിച്ചു കളയാറുണ്ട്. അത്തരം ഒരു സംഭവമാണ് കുറുവിലങ്ങാടു നിന്നുംവാര്‍ത്തയില്‍ വന്നത്. മംഗളാശംസകള്‍.
ഒന്നിച്ചുപ്രവര്‍ത്തിച്ച് പ്രണയബദ്ധരായ തൃശൂര്‍ സ്വദേശിനിയായ കന്യാസ്ത്രീയും എറണാകുളം സ്വദേശിയായ വൈദികനും തങ്ങളുടെ അവരുടെ മിഷനറി ജീവിതം മതിയാക്കി വിവാഹജീവിതത്തിലേക്ക് കടന്നു.
സ്‌കൂള്‍ അധ്യാപിക കൂടിയായ ഈ കന്യാസ്ത്രീ കുറുവിലങ്ങാടിന് സമീപമുള്ള ഒരു മഠത്തിലെ അന്തേവാസിയായിരുന്നു. ജര്‍മ്മനിയിലെ ചാലീസെന്ന സന്നദ്ധസംഘടനയുടെ ചെന്നൈയിലെ കണ്‍വീനറായിരുന്നു വൈദികന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മഠത്തിലെത്തുകയും അവിടെവച്ച് കന്യാസ്ത്രീയെ പരിചയപ്പെടുകയുമായിരുന്നു. ഈ സ്‌കൂളിലെ നിത്യ സന്ദര്‍ശകനായിരുന്നു വൈദികന്‍.
കഴിഞ്ഞ മെയ് 14 ന് അവധിക്ക് വീട്ടിലേക്ക് പോയ കന്യാസ്ത്രീ വീട്ടിലെത്തിയിരുന്നില്ല. താന്‍ സന്യാസജീവിതം അവസാനിപ്പിക്കുകയാണെന്ന് കാട്ടി അങ്കമാലി സന്യാസിനി സഭയിലേയ്ക്ക് ഇവര്‍ ഇമെയില്‍ അയച്ചതിനെ തുടര്‍ന്ന് മഠത്തിലെ മദര്‍, സന്യാസിനിയെ കാണാനില്ലന്ന് കാട്ടി കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വൈദികനേയും സന്യാസിനിയേയും പാലക്കാട്ട് നിന്നും കണ്ടെത്തി. പാലാ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച വിവരം കോടതിയെ അറിയിക്കുകയും കോടതി അതിന് അനുമതി നല്‍കുകയുമായിരുന്നു.
Discussion about this post