പുരോഹിതരുടെ ലൈംഗിക പീഡനം ചെകുത്താനെ ആരാധിക്കുന്നതിലും ഹീനമായ പ്രവര്‍ത്തിയാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ പ്രസ്താവിച്ചു.
റോമന്‍ കത്തോലിക്കാ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത നടപടിയെ ഒരുവിധത്തിലും ക്ഷമിക്കാനാവില്ലെന്നും ‘സാത്താന്‍ ആരാധന പോലെ മ്ലേച്ഛമായ കുറ്റ’മായാണ് കുട്ടികളെ ദുരുപയോഗിക്കുന്ന നടപടിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു.
ഇത്തരം പ്രവൃത്തി ചെയ്യുന്ന പുരോഹിതര്‍ ദൈവത്തിന്റെ സഭയെ വഞ്ചിക്കുകയാണെന്നും മിഡില്‍ ഈസ്റ്റ് പര്യടനത്തിനു ശേഷം റോമിലേക്ക് പുറപ്പെടവേ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. വൈദികരുടെ പീഡനത്തിന് ഇരയായ ഒരു സംഘം കുട്ടികളുമായി താന്‍ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തുമെന്നും മാര്‍പാപ്പ അറിയിച്ചു.
ദുരുപയോഗിക്കപ്പെട്ട എട്ടു കുട്ടികളുടെ സംഘത്തിനു പുറമേ വൈദികരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാൻ ചുമതലപ്പെടുത്തിയ കമ്മിഷന്‍ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ സീന്‍ പാട്രിക് ഒമാല്ലിയുമായും അടുത്ത മാസം വത്തിക്കാനില്‍ മാർപാപ്പ കൂടിക്കാഴ്ച നടത്തും.
Discussion about this post