“എടാ കൊച്ചനേ, നീയെന്താ എപ്പഴും ഇങ്ങനെ തേരാപ്പാരാ കറങ്ങി നടക്കണത്? സ്കൂളീപോണ്ടേ? പഠിക്കാനൊന്നൂല്ലേടാ?”
“ശ്രീയണ്ണാ, ഈ വര്‍ഷം നല്ല കോളാണണ്ണാ. ക്രിക്കെറ്റ് കളിച്ചുകളിച്ച് മടുത്തു! കൊറേനാളായി മഴ അവധി. ഇന്നലെ പിറ കണ്ട അവധി. ഇന്ന് റംസാന്‍ അവധി. തിരുവന്തോരം സിറ്റീല് പട്ടാളം എറങ്ങണെന്നു കേട്ടണ്ണാ, അങ്ങനെ തിങ്കളാഴ്ചേം ചൊവ്വാഴ്ചേം അവധി. അപ്പോ ബുധനാഴ്ച ഹര്‍ത്താല്‍ കാണ്വായിരിക്കും, ല്ലേണ്ണാ? മുന്‍പൊക്കെ പരീക്ഷ കഴിഞ്ഞാരുന്നു അവധി, ഇതിപ്പോ പഠിപ്പിക്കാതെ പരീക്ഷ എഴുതൂംവേണ്ട! എന്തായാലും കുഴപ്പോല്ലല്ലോ, അവസാന പരീക്ഷയില്‍ എല്ലാരേം ജയിപ്പിക്കൂല്ലോ. പിന്ന ഞാന്‍ എന്തിനു പഠിക്കണം? അണ്ണന് അസൂയയാ…”
Discussion about this post