ഗാന്ധിജി നടത്തിപ്പോന്നിരുന്ന അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളിലും ഹരിജനോദ്ധാരണ സംരംഭങ്ങളിലും ക്രിസ്ത്യന്‍ മിഷനറിമാര്‍ അസ്വസ്ഥരാകുകയും അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തപ്പോള്‍ മഹാത്മാഗാന്ധി ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷനറിമാരുടെ സ്വഭാവം വ്യക്തമാക്കി.
ഗാന്ധിജി പറഞ്ഞു:
“സാമൂഹ്യപ്രവര്‍ത്തനമെന്നത് ഇക്കൂട്ടര്‍ക്ക് മത്സ്യത്തെ പിടിക്കാനുള്ള ഇര മാത്രമാണ്. ജ്ഞാനസ്നാനം ചെയ്യിക്കലാണ് യഥാര്‍ത്ഥ ചൂണ്ട.”
അന്ന് ഗാന്ധിജി പറഞ്ഞതിന് ഇന്നെന്തെങ്കിലും മാറ്റമുണ്ടോ?
ഇപ്പോഴും ഏതു മുക്കിലും മൂലയിലും വെളുത്ത വേഷം ധരിച്ച ഇക്കൂട്ടരെ കാണാം. സാധാരണക്കാര്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ സഹായത്തോടൊപ്പം ക്രിസ്തുവിന്റെ പടവും കുരിശും ബൈബിളും കൂടി നല്‍കി പൂജാമുറിയിലേയ്ക്ക് പ്രതിഷ്ഠിപ്പിക്കുന്ന ഏര്‍പ്പാട് ഉണ്ട്.
എനിക്ക് ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ട ധാരാളം സുഹൃത്തുക്കളുണ്ട്, മതത്തെ പറ്റി സംസാരിക്കാറുണ്ട്, ആഘോഷങ്ങളില്‍ പങ്കെടുക്കാറുമുണ്ട്. അവരാരും ഇതുപോലെ ക്രിസ്തുവിനെയോ ബൈബിളിനെയോ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാന്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ല. അവരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ഇവരുടെ കവലപ്രസംഗം കേള്‍ക്കുന്നത് അരോചകമാണ്. നൂറിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുകണ്ടിട്ടാണ് ശ്രീ കുഞ്ഞന്‍ പിള്ള ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമതച്ഛേദനം എന്ന പുസ്തകം എഴുതിയത്. ഇന്നും അതിന്റെ ആവശ്യകത പണ്ടത്തേതിനേക്കാള്‍ വളരെ ശക്തമായി നിലനില്‍ക്കുന്നു.
“ഏറ്റുമാനൂര്‍ ഉത്സവത്തിന് കൂടുന്ന ഹിന്ദുക്കളെ സുവിശേഷപ്രസംഗം കേള്‍പ്പിക്കാന്‍ അന്ന് കോട്ടയത്ത് നിന്ന് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിനുമുന്നില്‍ വരിക പതിവായിരുന്നു. അങ്ങനെയുള്ള കാലഘട്ടത്തില്‍ കാളികാവ് നീലകണ്ഠപ്പിള്ള അവര്‍കളെ ക്രിസ്തുമതച്ഛേദനം എഴുതിക്കൊടുത്തു പഠിപ്പിച്ചു ഏറ്റുമാനൂര്‍ ക്ഷേത്ര പരിസരത്തുവെച്ച് ആദ്യമായി പ്രസംഗിപ്പിച്ചു. തുടര്‍ന്ന് ശ്രീ ടി നീലകണ്ഠപിള്ളയും കരുവാ കൃഷ്ണനാശാനും കേരളമൊട്ടുക്ക് സഞ്ചരിച്ചു ആശയങ്ങള്‍ പ്രചരിപ്പിച്ച് പാതിരിപ്രസ്ഥാനത്തെ കുറെയെല്ലാം സ്തംഭിപ്പിച്ചു.”
‘ക്രിസ്തുമതച്ഛേദനം’ പഠിച്ച് ഇതുപോലുള്ള സ്ഥലങ്ങളില്‍ സംസാരിക്കാന്‍ ഇനിയും ധാരാളം നീലകണ്ഠപ്പിള്ളമാരും കൃഷ്ണനാശാന്മാരും മറ്റും ഉണ്ടാകണം.
ക്രിസ്തുമതച്ഛേദനം PDF : http://sreyas.in/kristhumatha-chedanam-pdf
Discussion about this post