രാമന്‍ വേണോ യേശു വേണോ?

christ-to-krishna-conversion-oshoഓഷോ പറഞ്ഞ സംഭവകഥ ആണ്.

ബീഹാറിലോ മറ്റോ ഒരു ഉള്‍ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പാതിരി ആദിവാസികളെ മതപരിവര്‍ത്തനം ചെയ്യുന്നു. ഓഷോ അത് കാണാന്‍ പോയി.

പാതിരി യുടെ കയ്യില്‍ രണ്ടു പ്രതിമകള്‍. യേശുവിന്റെയും രാമന്റെയും. മുന്നില്‍ ഒരു പാത്രത്തില്‍ വെള്ളം. ആദിവാസികള്‍ ചുറ്റും അക്ഷമരായി ഇരിക്കുന്നു.

പാതിരി മൊഴിയുന്നു. “ദാ നോക്കൂ. ഇതു രാമന്‍. ഇത് യേശു ഇത് വെള്ളം ഞാന്‍ ഈ പ്രതിമകളെ വെള്ളത്തില്‍ ഇടാന്‍ പോകുന്നു . ശ്രദ്ധിക്കുക !”

ബ്ലും ! രണ്ടു പ്രതിമകളും പാതിരി വെള്ളത്തില്‍ ഇട്ടു. അത്ഭുതം തന്നെ ! രാമന്റെ പ്രതിമ വെള്ളത്തില്‍ താഴ്ന്നു പോയി. യേശുവിന്റെ പ്രതിമയോ ? ദാണ്ടേ വെള്ളത്തില്‍ പൊങ്ങികിടക്കുന്നു ! എന്തല്ഫുതം !

പാതിരിയുടെ ചോദ്യം. “വെള്ളത്തില്‍ മുങ്ങുന്ന രാമനെ വേണോ ? അതോ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന യേശുവിനെ വേണോ ?”

ആദിവാസികള്‍ ഒന്നടങ്കം അലറി. “രാമന്‍ വേണ്ട. മുങ്ങിപ്പോവും ! യേശു മതി. പൊങ്ങിക്കിടക്കും !”

പാതിരി ചിരിച്ചു! “എങ്കില്‍ എല്ലാവരും മാമോദീസാ മുങ്ങിക്കോ!”

ഓഷോ എഴുന്നേറ്റു. “ഒരു മിനിറ്റ്. പാതിരീ”

പാതിരിയുടെ ചോദ്യം: “എന്താ കുഞ്ഞാടെ? വിശ്വാസം ആയില്ലേ?”

ഓഷോ മുട്ടനാടിന്റെ മറുപടി: “ഇല്ല!”

ഓഷോ എല്ലാവരോടുമായി പറഞ്ഞു. “യേശു ജലപരീക്ഷയില്‍ ജയിച്ചു. ശരിതന്നെ. രാമന്‍ തോറ്റുപോയി”.

പാതിരി താടി തടവി വിജയീ ഭാവത്തില്‍ നിന്നു.

ഓഷോ പറഞ്ഞു: “എന്നാല്‍ ശ്രദ്ധിക്കുക. പരീക്ഷ തീര്‍ന്നിട്ടില്ല ! ഇനി ഒരു പരീക്ഷ കൂടി ഉണ്ട്. അതും പാസ്സായാല്‍ യേശുവിനെ നമുക്ക് അംഗീകരിക്കാം.”

പാതിരി പതറി. അതെന്തു പരീക്ഷ?

ഓഷോ പറഞ്ഞു “അഗ്നി പരീക്ഷ! അതാണ്‌ ഹിന്ദുക്കളുടെ അവസാന പരീക്ഷ. അതില്‍ തെളിയാത്ത സത്യം ഇല്ല!”

പാതിരി വിറയ്ക്കാന്‍ തുടങ്ങി! അങ്ങനെ ഒരു പരീക്ഷ ഒന്നും ഇല്ല! പാതിരി പ്രതിമ രണ്ടും തുടച്ചു പെട്ടിയില്‍ വയ്ക്കാന്‍ തുടങ്ങി.

ഓഷോ ആദിവാസികളോട് ചോദിച്ചു. “നിങ്ങള്‍ ജലപരീക്ഷ കണ്ടു. നിങ്ങള്‍ക്ക് അഗ്നി പരീക്ഷ കൂടി കാണണ്ടേ?”

ആദിവാസികള്‍ ഒന്നടങ്കം അലറി: “കാണണം!”

പാതിരി മുങ്ങാനുള്ള ശ്രമം ആയി.

ഓഷോ പറഞ്ഞു. “തീ കത്തിക്ക്.”

തീ ആയി.

ഓഷോ പാതിരിയുടെ കയ്യില്‍ നിന്നും രണ്ടു പ്രതിമകളും ബലമായി പിടിച്ചു വാങ്ങി തീയില്‍ എറിഞ്ഞു.

രാമന്റെ പ്രതിമയ്ക്ക് മാറ്റം ഇല്ല.

യേശു പ്രതിമ ദാണ്ടേ കിടന്നു കത്തുന്നു!

രാമന്റെത് ഇരുമ്പു പ്രതിമ!

യേശുവിന്റെത്‌ മര പ്രതിമ!

ആദിവാസികള്‍ അലറി: “കത്തുന്ന യേശു വേണ്ട!”

പാതിരി ഓടിയ വഴിക്ക് പിന്നെ പുല്ലു മുളച്ചിട്ടില്ല!

ഇത് നടന്ന സംഭവം ആണ്. ഇങ്ങനെ ഒക്കെ ആണ് മതപരിവര്‍ത്തനം നടക്കുന്നത്. പാതിരിയുടെ ഒരു ബുദ്ധിയെ!


[ഒരു കമന്റ്]

സ്വാമിവിവേകാനന്ദന്‍റെ പിന്നാലെ ഒരിക്കല്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ കൂടി. സ്വാമികള്‍ക്ക് സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്തു പ്രസംഗിച്ചുകൊണ്ടിരുന്നു. ഈ മതത്തില്‍ ചേര്‍ന്നവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗം കിട്ടു എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. പലതവണ ആയി സഹികെട്ടപ്പോള്‍ സ്വാമി തിരിച്ചു ചോദിച്ചു- താങ്കള്‍ മരിക്കുമ്പോള്‍ എവിടെയാകും പോവുക, സ്വര്‍ഗ്ഗത്തിലോ നരകത്തിലോ? അപ്പോള്‍ പുരോഹിതന്‍ മറുപടി പറഞ്ഞു-സ്വര്‍ഗ്ഗത്തില്‍ പോകും. ഇതു കേട്ട് വിവേകാനന്ദസ്വാമികള്‍ ഇങ്ങനെ പ്രതികരിച്ചു- ”താങ്കള്‍ സ്വര്‍ഗ്ഗത്തിലും കാണുമോ? എന്നാല്‍ എനിക്ക് നരകം മതി.”


The same story in English from OSHOWORLD.COM

I was staying in one of his guesthouses, and I saw a bonfire in the middle of the tribe—the tribe make their beautiful huts in a circle. So I went there—it must have been nine or ten o’clock in the night—and a Christian missionary was teaching them that the real religion, the only real religion, is Christianity.

So I sat just there with the crowd, and the missionary was not aware that somebody else from the outside was present. He had a bucket full of water, and the bonfire was there—it was a cool night. He brought from his bag two statues; one was of Rama, the Hindu god, and one was of Jesus Christ.

And he said, “You can see these statues: one is Rama—the Hindu god you worship—and one is Jesus Christ; he is our god. And I will put them to a test to show you.” He put both of them in the bucket of water. Rama drowned, and Jesus remained floating.

And he said, “You can see!—this fellow cannot even save himself; how can he save you? And look at Jesus Christ: while he was alive he used to walk on water; even in his statue he is floating! He can save you.”

And many poor aboriginals nodded their heads, “That is true. You can see—there is no question.”

I said to myself, “This is something I had never imagined—that these aboriginals are being converted to Christianity in this way.” I stood up, I went close, and took both out of the bucket—Rama and Jesus—and as I took them I immediately felt that the Rama statue was made of steel, painted exactly the same way as Jesus’ statue; and Jesus’ statue was made of very soft wood, very light wood. So I asked the aborigines, “Have you ever heard in your scriptures about a water test?”

They said, “No.”

“Have you heard about a fire test?”

They said, “Yes!”…because in Hindu scriptures, the fire test is a well-known fact. A water test nobody has heard of.

I said, “So you can see now…. ” I threw both of them into the bonfire. Jesus immediately started burning! The missionary tried to escape. I said, “Hold this man, don’t let him go! Let him see the whole scene. Now Rama is safe even in the fire; Jesus is gone.”

The aboriginals were very happy, and they said, “This is the real test, and this man was cheating us; a water test we have never heard of. But we never thought—we are poor people, we don’t think—we agreed with him. If you had not been here he would have made us all Christians. This is his way; he has converted many tribes here in the forest to Christianity. This is his only game.”

I said,”What do you think?—should we put him also to the fire test?”

They said, “That will be great, but that will be dangerous because he will be caught in it; he will not be able to save himself.” And he was in such fear, trembling, that these people…and if I had told them to, they would certainly have put him in the fire!

And he said, “I will never do such a thing again.”

“But,” I said, “this is absolutely ugly. It is not religion that you are practicing; you are cheating poor people, innocent—and you call it conversion.”

Any dignified philosophy does not believe in conversion. Jainism does not believe in it. It simply makes available to you all its treasure, and if you are interested you can join the caravan, but nobody wants you to be converted. transm25

Photo courtesy 1, courtesy 2.

ശ്രീ · നര്‍മ്മം,സാമൂഹികം · 11-05-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *