തെരളിയപ്പം ദേവീക്ഷേത്രങ്ങളില്‍ പൊങ്കാലയോടൊപ്പം അര്‍പ്പിക്കുന്ന ഒരു നാടന്‍ വിഭവമാണ്. പണ്ടു ഉത്സവനാളുകളില്‍ നാട്ടിന്‍പുറത്തെ വീടുകളില്‍ സാധാരണയയായി ഉണ്ടാക്കിയിരുന്ന ഈ വിഭവം അടുപ്പില്‍ പുഴുങ്ങുമ്പോള്‍ തന്നെ മൂക്കിലേയ്ക്ക് സ്വാദ് പറന്നെത്തും.
ഏറെ ഔഷധഗുണമുള്ള വയണയിലയില്‍ കുമ്പിള്‍കോട്ടി അതില്‍ അരിപ്പൊടിയും തേങ്ങയും ശര്‍ക്കരയും വാഴപ്പഴവും കൂട്ടികുഴച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുന്നതാണ് വയണയപ്പം.
ഒരു നാഴിയരിക്ക് നൂറ്റമ്പതുഗ്രാം ശര്‍ക്കരയും പകുതി തേങ്ങ ചിരകിയതും മൂന്നോ നാലോ വാഴപ്പഴവും ആവശ്യമാണ്.
Discussion about this post