ഇന്ന് ആറ്റിങ്ങലില്‍ റോഡ് സൈഡിലൂടെ നടക്കുമ്പോള്‍ ചില ശുഭ്രവസ്ത്രധാരികള്‍ എനിക്ക് ഒരു ചെറിയ കൈപ്പുസ്തകം തന്നു. താല്പര്യമില്ല എന്നുപറഞ്ഞു ഒഴിവാകാന്‍ നോക്കി, എന്നിട്ടും ഈ പാപിയെ അവര്‍ വിട്ടില്ല, ‘സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുത്തരുതേ’ എന്നൊരു സൗജന്യഉപദേശവും കിട്ടി. അവരുടെ മുന്നില്‍ വച്ച് ആ പുസ്തകം ഒന്ന് മറിച്ചു നോക്കി. എന്നിട്ട് മതപരിവര്‍ത്തനത്തെയും പരാവര്‍ത്തനത്തെയും കുറിച്ച് ഗാന്ധിജി പറഞ്ഞത് ഞാന്‍ അവരോടു പറഞ്ഞു, കൊച്ചുപുസ്തകം തിരികെ കൊടുത്തു.
” ‘ഭയം, സമ്മര്‍ദ്ദം, പട്ടിണി എന്നിവകൊണ്ടോ ഭൗതികാവശ്യലാഭത്തിനോ ഒരാളുടെ പ്രേരണയാലോ മറ്റൊരു മതം സ്വീകരിക്കുന്നത് മതപരിവര്‍ത്തനമല്ല. അങ്ങനെ പോയവരെ തിരിച്ചു ഹിന്ദുമതത്തിലേക്ക് കൊണ്ടുവരണം’ എന്നാണു ഗാന്ധിജി പറഞ്ഞത്. ശരിയായ പരിവര്‍ത്തനം ഉടലെടുക്കേണ്ടത് ഈശ്വരപ്രേരണയാല്‍ അവനവന്റെ ഹൃദയത്തില്‍ നിന്നാണ്. നിങ്ങള്‍ തിരിച്ചുവരൂ ഹിന്ദുമതത്തിലേക്ക്, സനാതന ധര്‍മ്മത്തിലേക്ക്.” – എന്ന് അവരോടു പറഞ്ഞു. ചായ കുടിക്കാന്‍ ക്ഷണിച്ചു, പക്ഷെ വന്നില്ല.
എന്റെ കയ്യില്‍ ചരടില്ല, വിരലില്‍ സ്വര്‍ണ്ണ/കല്ലുമോതിരമില്ല, നെറ്റിയില്‍ ചന്ദന/ഭസ്മ/കുങ്കുമ കുറിയില്ല, കഴുത്തില്‍ സ്വര്‍ണ്ണ/രുദ്രാക്ഷ മാലയില്ല, എന്തിനു കയ്യില്‍ വാച്ചുപോലും ഇല്ല. അങ്ങനെ പ്രത്യേക അടയാളങ്ങള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ ഏകദേശം പെന്തകോസ്ത് വഴിയിലേക്ക് ആണോ എന്നൊരു സംശയം അവര്‍ക്കുതോന്നിയാല്‍ അവരെയും കുറ്റപ്പെടുത്താനില്ല !
[അല്ല പിള്ളേ, ഇനീപ്പോ മറ്റേ സ്വര്‍ഗ്ഗരാജ്യം ഉണ്ടെങ്കിലോ? എനിക്ക് നഷ്ടപ്പെടുമോ ആവോ?]
[ഒരു സുഹൃത്തിന്റെ കമന്റ്:]
ഒരിക്കല്‍ പാലാരിവട്ടത്ത് ബസ് കാത്ത് നില്‍ക്കുകയായിരുന്ന എന്റെ അടുത്തേക്ക് ജീന്‍സും ടി ഷര്‍ട്ടും ധരിച്ച രണ്ട് യുവാക്കള്‍ വന്നു വന്ന പാടെ എന്നോട് ചോദിച്ചു ‘സാര്‍ ഫ്രീയാനെങ്കില്‍ ഒരു രണ്ട് മിനിറ്റ് തരുമോ’ ഞാന്‍ പറഞ്ഞ് ആയിക്കോട്ടെ, ഉടന്‍ തന്നെ അവര്‍ എനിക്കൊരു വിസിറ്റിംഗ് കാര്‍ഡ് എടുത്ത് തന്നു ഏതോ ഒരു സ്വതന്ത്ര പെന്തക്കോസ്ത് സഭയുടെ പള്‍ലിയുടെ കാര്‍ഡ്, എന്നോട് ചോദിച്ചു സാറിന്റെ പേര്? ഞാന്‍ പേര് നീട്ടിയങ്ങ പറഞ്ഞ് ഇനി ഫസ്റ്റ് നെയിം മാത്രം കേട്ടിട്ട് കണ്‍ഫ്യൂഷന്‍ വരണ്ട, അപ്പോള്‍ കുഞ്ഞാടുകള്‍ : ‘ഞങ്ങളുടെ പള്ളിയിലേക്ക് ആര്‍ക്കും വരാം, എല്ലാ വിശ്വാസികളെയും ഞ്ങ്ങള്‍ ബഹുമാനിക്കുന്നു, ദിവത്തിലേക്കുള്ള വഴി മറ്റുള്ളവര്‍ക്ക് നല്‍കുക എന്നതാണ് ഞങ്ങളുറ്റെ ധര്‍മം, ഞായറാഴ്ചയിലെ ആരാധനയ്ക്ക് സഹോദരന്‍ തീര്‍ച്ചയായും വരണം, സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അവരെയും കൂട്ടിക്കോളു’, അപ്പോള്‍ ഞാന്‍ ചോദിച്ചു അല്ല എല്ലാവരെയും വിശ്വാസങ്ങലെയും ബഹുമനിക്കുന്നവരണല്ലോ നിങ്ങല്‍ അല്ലെ??, കുഞ്ഞാടുകള്‍ സന്തോഷത്തോടെ തലയാട്ടി ‘യെസ് യെസ്’, എങ്കില്‍ ഞായറാഴ്ച ഇവിറ്റെ സ്റ്റേഡിയത്തില്‍ ‘നാരായണീയം ‘ നടക്കുന്നുണ്ട് നിങ്ങള്‍ വരു നമുക്ക് അതില്‍ സംബന്ധിച്ചിട്ട് ആരാധനയ്ക്ക് പോകാം ഞാന്‍ അങ്ങോട്ട് സഹകരിക്കുമ്പോള്‍ ഇങ്ങോട്ടും ഒരു സഹകരനം വേണ്ടെ യേത്, പറഞ്ഞ് തീര്‍ന്നതും ആ ദൈവ മക്കള്‍ തിരകിനിടയിലേക്ക് ഊളിയിട്ടിരുന്നു.
[കൃഷ്ണകുമാറിന്റെ അനുഭവം:]
Discussion about this post