ആലപ്പുഴയിലെ വീട്ടിനുള്ളില്‍ പ്രേത രൂപം – വീഡിയോ!

ഒരു സുഹൃത്ത് സൂര്യ ടിവി വാര്‍ത്തയില്‍ വന്ന പ്രേതവുമായി ബന്ധപ്പെട്ടൊരു വീഡിയോ ഒരു മൊബൈല്‍ ഫോണില്‍ കണ്ടിട്ട് എന്നെ വന്നുകണ്ടു.

ആലപ്പുഴയില്‍ ഒരു പയ്യന്‍സ് മൊബൈല്‍ ഫോണില്‍ രാത്രിയില്‍ ഫോട്ടോ എടുത്തപ്പോള്‍ മൂന്നു തരത്തിലുള്ള പ്രേത രൂപങ്ങള്‍ ആ ഫോട്ടോകളില്‍ തെളിഞ്ഞത്രേ, ഇതായിരുന്നു ആറു മാസം മുമ്പ് സൂര്യ ടിവിയില്‍ വന്ന വാര്‍ത്ത. ഞാന്‍ ഇപ്പോഴേ അറിഞ്ഞുള്ളൂ.

സൂര്യ ടിവിയിലെ ഈ വാര്‍ത്താ വീഡിയോ കണ്‍നിറയെ കണ്ടോള്ളൂ. ഈ വീഡിയോ കണ്ടിട്ട് പ്രേതം നിങ്ങളെ പിടിച്ചില്ലെങ്കില്‍ മാത്രം തുടര്‍ന്നു വായിച്ചാല്‍ മതി, കേട്ടോ!

ഈ പ്രേതത്തെ പിടിച്ച ക്യാമറയുള്ള ആ ഫോണ്‍ കൊള്ളാമല്ലോ. ഞാന്‍ വീഡിയോ ഒന്നുകൂടി കണ്ടുനോക്കി. വീഡിയോയില്‍ മുപ്പത്തിയൊന്നാമത്തെ സെക്കന്റില്‍ ഫോണിന്റെ ചിത്രം കണ്ടപ്പോള്‍ മനസ്സിലായി പയ്യന്‍സ് ഉപയോഗിച്ചത് ഒരു നോക്കിയ ഫോണ്‍ ആണെന്ന്. നോക്കിയ ആഷ ഫോണ്‍ ആകാനാണ് സാധ്യത. മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി ചിത്രങ്ങള്‍ ചികഞ്ഞെടുക്കുമ്പോള്‍ അവയുടെ പേരുകള്‍ ശ്രദ്ധിച്ചോ? scary-1.png, scary-2.png, etc. കൊള്ളാമല്ലോ! ഈ ഫയല്‍ നെയിമുകളുടെ പാറ്റേണ്‍ കണ്ടാല്‍ അറിയാം ഇത് ഓടോമാട്ടിക് ആയി ഏതോ ഒരു പ്രോഗ്രാം കൊടുത്ത പേരാണ് എന്ന്. ഫോണിലെ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ ഇങ്ങനെയാവില്ല ഓടോമാട്ടിക് ഫയല്‍ നെയിം വരുന്നത്, അല്ലേ?

Nokia OVI Store-ല്‍ പോയി Scary എന്ന് സെര്‍ച്ച്‌ ചെയ്തു, ദാ കിടക്കുന്നു കുറെ ആപ്പുകള്‍! ഇതിലേതെങ്കിലും App (മൊബൈല്‍ അപ്ലിക്കേഷന്‍) ഉപയോഗിച്ച് ആ പയ്യന്‍ എടുത്ത ചിത്രമായിരിക്കണം സൂര്യ ടിവിക്കാര്‍ തെറ്റിദ്ധരിച്ച്‌ വാര്‍ത്തയാക്കിയത്! കാള പെറ്റു എന്നു കേട്ടപ്പോള്‍ കയറെടുത്തതല്ലേ!

ഇതുപോലുള്ള മൊബൈല്‍ അപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് ഫോണിനും ഐഫോണിനും ഒക്കെ ലഭ്യമാണ്. അതിനാല്‍ ഇതൊക്കെ കണ്ട് വല്ല ജ്യോത്സ്യന്മാരുടെയും ഇരകളാകരുത്, പ്ലീസ്!

ശ്രീ · വീഡിയോ · 09-05-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *