ജടയും പാമ്പും തോല്‍മുണ്ടും ഒക്കെയായി (എന്നാല്‍ മീശയില്ലാതെയും!) അണ്‍സഹിക്കബിള്‍ ആയ രൂപത്തില്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ള ശിവനോട് ഭക്തര്‍ക്ക് ഭയഭക്തിബഹുമാനമാണ്. എന്നിട്ട് മുരടനും ‘കാടനും’ ശ്മശാനവാസിയുമായ ശിവനെ പ്രീതിപ്പെടുത്താന്‍ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു.
സ്ത്രീകള്‍ക്ക് ബാല-കൌമാര-യൌവനകാലത്തുള്ള ലീലാവിലാസകേളികളാടുന്ന കൃഷ്ണനെയാണിഷ്ടം. വയസ്സുകാലത്തുള്ള ജ്ഞാനിയായ ശ്രീകൃഷ്ണസ്വാമിയോട് അവര്‍ക്ക് യാതൊരു താല്പര്യവുമില്ല! കള്ളകൃഷ്ണനോട് സ്നേഹാദരങ്ങളും ഗൌരവശിവനോട് ഭയഭക്തിബഹുമാനവും!
മറിച്ച്, ശ്രീപാര്‍വതിയോട് കാമകേളികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശിവനെ ഈ മ്യൂറല്‍ പെയിന്റിംഗില്‍ കണ്ടു. കൊള്ളാം അല്ലേ?
[Sukesh Palackamattathil]
ഓം ഹ്രീം നമഃശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രത്തിന്റെ ധ്യാനസ്വരൂപം ആണ് ഇത്.
മൂലേ കല്പദ്രുമസ്യ ദ്രുതകനകനിഭം ചാരുപത്മാസനസ്ഥം
വാമാങ്കാരൂഢ ഗൗരീ നിബിഢകുചഭരാ ഭോഗഗാഡോപഗൂഡം
നാനാലങ്കാരയുക്തം മൃഗപരശുവരാഭീതിഹസ്തം ത്രിനേത്രം
വന്ദേ ബാലേന്ദുമൗലീം ഗജവദനഗുഹാശ്ലിഷ്ടപാര്‍ശ്വം മഹേശം
ഈ ധ്യാനത്തെ വിശദമാക്കുന്ന ഒരു ചെറിയ പുസ്തകം മാധവജി എഴുതിയത് ഉണ്ട്.
വന്ദേ സിന്ദൂരവര്‍ണ്ണം മണിമകുടലസച്ചാരുചന്ദ്രാവതംസം
ഫാലോദ്യന്നേത്രമീശം സ്മിതമുഖകമലം ദിവ്യഭൂഷാംഗരാഗം
വാമോരുന്യസ്തപാണേരരുണകുവലയം സന്ദധത്യാപ്രിയായാ
വൃത്തോത്തുംഗസ്തനാഗ്രേ നിഹിതകരതലം വേദടങ്കേഷുഹസ്തം
എന്ന ധ്യാനത്തിലും ശിവപാര്‍വതിമാര്‍ ഇങ്ങനെ തന്നെയാണ്.
[Artist Shyam Nadh]
ത്രി ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമായും നിറങ്ങൾ നല്കുന്നത് ( സ്വതിക, രജോ, തമോഗുണങ്ങള്‍). ധ്യാനശ്ലോകങ്ങളിൽ നിറത്തെ കുറിച്ചും സൂചനകൾ ഉണ്ടാകാറുണ്ട്. അപ്രധാന കഥാപാത്രങ്ങള്‍ക്ക് നിറം നൽകുമ്പോൾ ആകെയുള്ള ചിത്രത്തിന്റെ വര്‍ണ്ണസന്തുലനം നടത്തുവാൻ ഉചിതമായ നിറങ്ങൾ സ്വീകരിക്കുന്നു .
“മൂലേ കല്പദ്രുമസ്യ…” എന്ന ധ്യാനശ്ലോകത്തിൽ, കല്പവൃക്ഷത്തിന്റെ ചുവട്ടിൽ ഭംഗിയുള്ള താമരപ്പൂവിൽ ഇരിക്കുന്നവനും ഉരുകിയ സ്വർണ്ണം പോലെയുള്ള ദേഹമുള്ളവനും, ഇടത്തെ തുടമേൽ ഇരിക്കുന്ന ശ്രീപാര്‍വതിയുടെ ഘനതരങ്ങളായ കുജകുംബങ്ങളാൽ ഗാഡമാകുംവിധം ആലിംഗനം ചെയ്യപ്പെടുന്നവനും അനേകം അലങ്കാരങ്ങളെക്കൊണ്ട് ശോഭിതനും, വരദവും വെണ്മഴുവും മാനും അഭയവും ധരിച്ച നാല് കൈകളുള്ളവനും, ത്രിനേത്രനും ശിരസിൽ ചന്ദ്രിക ധരിച്ചവനും, ഇരുവശത്തും സുബ്രഹ്മണ്യനോടും ഗണപതിയോടും കൂടിയവനുമായിരിക്കുന്ന ശിവനെ ഞാൻ വന്ദിക്കുന്നു . എന്ന് വായിക്കാം.
[Dilimon Vjayansobhana]
ഭാഗവതത്തിൽ ചിത്രകേതു എന്ന ഭക്തൻ വിത്രാസുരൻ ആയി ജനിച്ച ഒരു കഥയുണ്ട്. പൊതുജനത്തിന്റെ ഇടയിലൂടെ കാമകേളികൾ ചെയ്തു സഞ്ചരിയ്ക്കുന്ന ശിവനെയും പാർവതിയെയും ചിത്രകേതു കളിയാക്കി. എന്നാലും ഇത് ശരിയാണോ, സർവരും ആരാധിയ്ക്കുന്ന ശിവപാർവതിമാർ ഇങ്ങനെ വിവേകമില്ലാതെ പെരുമാറാമോ എന്നുപറഞ്ഞു ചിത്രകേതു അവരെ പരിഹസിച്ചു. ഇത് കേട്ട പാരവ്തീ ദേവി ചിത്രകെതുവിലെ ഞാൻ നല്ലവാൻ എന്ന ഭാവത്തിനെ ശകാരിയ്ക്കുന്നു. ശരീരബോധം കൊണ്ടുള്ള മാനവും അപമാനവും നിനക്ക് തോന്നേണ്ട കാര്യമുണ്ടോ, ശരീര ബോധം നിനക്ക് കൂടുതലാണ്, അതിനാൽ നീ ഒരു അസുരനായി ജനിയ്ക്കും എന്ന് പറയുന്നു. ചിത്രകേതുവിനു തന്റെ ബ്രഹ്മനിഷ്ടയുടെ കുറവ് ബോധ്യമായി. അദേഹം സന്തോക്ഷപൂർവം അസുരജന്മം സ്വീകരിച്ചു. പൂര്ണ ബ്രഹ്മനിഷ്ടനായ ആ അസുരനാണ് വിത്രൻ. ഇന്ദ്രനോട് യുദ്ധം ചെയ്യുന്ന വിത്രൻ താൻ ശരീരമല്ല എന്ന സത്യം വിളിച്ചു പറയുന്നുണ്ട്. ഞാൻ ശരീരമല്ല എന്ന ബോധം ഉറപ്പുള്ളവർക്ക് വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും ഒന്നും ഒരു കുഴപ്പവും ഇല്ല. അല്ലാത്തവർക്ക് അയ്യേ, മാനക്കേട് എന്നെല്ലാം തോന്നും. ഇത് പറയാനാണ് വിത്രാസുരന്റെ കഥ പുരാണങ്ങളിൽ പറയുന്നത്.
[ചിത്രം ഇന്റര്‍നെറ്റില്‍ എവിടെനിന്നോ കിട്ടിയതാണ്, പണ്ടൊരിക്കല്‍ ഡൌണ്‍ലോഡ് ചെയ്ത് ഇട്ടിരുന്നതാണ്, ഒറിജിനല്‍ സോഴ്സ് അറിയില്ല.]
Discussion about this post