ബ്രഹ്മവും മദമിളകിയ ആനയും

Trust in God but lock your car!ഗുരുകുലത്തിലെ ബ്രഹ്മവിദ്യാ ശാസ്ത്രപഠനത്തിനുശേഷം ശിഷ്യന്‍ ഭാരതതീര്‍ത്ഥയാത്ര നടത്തുകയായിരുന്നു. ഉത്സവം നടക്കുന്ന ഒരു അമ്പലത്തിനടുത്തെത്തുമ്പോള്‍ പെട്ടെന്ന് അതാ ഒരാന എതിരെ ഓടിവരുന്നു. ‘സര്‍വ്വം ബ്രഹ്മമാണ്, ദ്വന്ദചിന്ത അഥവാ ഭേദബുദ്ധിയാണ് ഭയത്തിനു കാരണം‘ എന്നല്ലേ ഗുരു പറഞ്ഞത്, ഞാനും ആ വരുന്ന ആനയും ബ്രഹ്മമല്ലേ, പിന്നെന്തിനു പേടിക്കണം? പേടിയില്ലെങ്കില്‍ പിന്നെന്തിനു ഞാന്‍ ഓടി മാറണം എന്നിങ്ങനെ ചിന്തിച്ച ശിഷ്യന്‍ അവിടെത്തന്നെ ഉറച്ചുനില്‍ക്കുകയും ആന അദ്ദേഹത്തെ ഇടിച്ചിട്ടു പോകുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ ആനയെ തളച്ചതിനുശേഷം പാപ്പാന്‍‌ തിരികെവന്ന് വീണുകിടക്കുന്ന ബ്രഹ്മവിദ്യാര്‍ത്ഥിയോടു വഴിയില്‍ നിന്നു മാറാത്തതിന്റെ കാരണം അന്വേഷിച്ചു മനസ്സിലാക്കി. എന്നിട്ട് പാപ്പാന്‍ ചോദിച്ചു. ” ‘ആനയ്ക്ക് മദമിളകി, ഓടി മാറൂ‘ എന്ന് ആനപ്പുറത്തിരുന്ന് ഞാന്‍ വിളിച്ചുകൂവിയത് താങ്കള്‍ കേട്ടില്ലേ? താങ്കള്‍ക്ക് ആന മാത്രമാണോ ബ്രഹ്മം, ഞാനും ബ്രഹ്മമല്ലേ? വിവേകബുദ്ധി ആവശ്യത്തിനു ഉപയോഗിക്കണം.”

Trust in God, but lock your car!എന്ന ശൈലിയും ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതാണ്.

ശ്രീ · തത്ത്വചിന്ത · 06-05-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *