കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home ചിത്രം

ശ്രീ ചട്ടമ്പിസ്വാമികള്‍ സ്മാരക സ്റ്റാമ്പ്

ശ്രീ by ശ്രീ
May 4, 2014
in ചിത്രം, സാമൂഹികം
ശ്രീ ചട്ടമ്പിസ്വാമികള്‍ സ്മാരക സ്റ്റാമ്പ്
0
SHARES
0
VIEWS
Share on FacebookShare on Twitter

കേരളത്തിലെ നവോത്ഥാന നായകരില്‍ ചട്ടമ്പിസ്വാമികള്‍ക്ക് പ്രധാന സ്ഥാനമാണെന്ന് ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. ചട്ടമ്പിസ്വാമികള്‍ സ്മാരക തപാല്‍ സ്റ്റാമ്പ് ഗവര്‍ണര്‍ പുറത്തിറക്കി.

പന്മന: കേരളത്തില്‍ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ആധ്യാത്മികാചാര്യന്മാരില്‍ പ്രധാനസ്ഥാനമാണ് പരമഭട്ടാരക ചട്ടമ്പിസ്വാമികള്‍ക്കുള്ളതെന്ന് കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 90-ാമത് മഹാസമാധി വാര്‍ഷികാചരണത്തോടനുബന്ധിച്ച് പന്മന ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ചട്ടമ്പിസ്വാമി സ്മാരക തപാല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ശ്രീശങ്കരാചാര്യരടക്കമുള്ള ഒട്ടേറെ ആധ്യാത്മികാചാര്യന്മാരെ കേരളം സംഭാവന ചെയ്തു. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ആ പരമ്പരയുടെ തുടര്‍ച്ചയാണ്. സംസ്‌കൃതം പഠിക്കാന്‍ കഴിഞ്ഞിരുന്ന ബ്രാഹ്മണര്‍ക്കുമാത്രം വേദപഠനം സാധിച്ചിരുന്ന കാലത്ത് അബ്രാഹ്മണനായ ചട്ടമ്പിസ്വാമികള്‍ അത്തരം പരിമിതികളുടെ മതിലുകള്‍ തകര്‍ത്തതായി ഷീലാ ദീക്ഷിത് പറഞ്ഞു. സമൂഹത്തിന്റെ ആധ്യാത്മിക ഉന്നമനത്തിന് അത് വഴിതെളിച്ചു. സാമൂഹിക പരിഷ്‌കര്‍ത്താവും ആധ്യാത്മികാചാര്യനുമായ ചട്ടമ്പിസ്വാമികള്‍ ഗവേഷകന്‍, പരിഭാഷകന്‍ തുടങ്ങിയ നിലകളിലും വലിയ സേവനങ്ങള്‍ നല്‍കിയതായി അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ തപാല്‍ സ്റ്റാമ്പ് ഉപകരിക്കുമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍ക്ക് ആദ്യ സ്റ്റാമ്പ് നല്‍കിയാണ് ഗവര്‍ണര്‍ ചട്ടമ്പിസ്വാമി സ്മാരക തപാല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്തത്. കാവിവസ്ത്രവും കമണ്ഡലുവുമില്ലാത്ത കര്‍മയോഗിയായ ചട്ടമ്പിസ്വാമികള്‍ സാധാരണക്കാരുടെ ആധ്യാത്മിക ഗുരുവായിരുന്നെന്ന് ടി.കെ.എ.നായര്‍ അഭിപ്രായപ്പെട്ടു.

വാഴൂര്‍ തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീര്‍ഥപാദര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരെ ഉയര്‍ത്താന്‍ ചട്ടമ്പിസ്വാമികള്‍ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. മതങ്ങളുടെ പ്രധാന കര്‍ത്തവ്യം വ്യക്തികളെ ജ്ഞാനികളാക്കുന്നതാകണമെന്ന് ചട്ടമ്പിസ്വാമികള്‍ ബോധ്യപ്പെടുത്തിയതായും സ്വാമി പ്രജ്ഞാനാനന്ദതീര്‍ഥ ചൂണ്ടിക്കാട്ടി.

ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ദീപംതെളിച്ചു. വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ സ്വാമി ശങ്കരാനന്ദ തീര്‍ഥപാദര്‍ ആമുഖപ്രഭാഷണം നടത്തി. സത്യത്തിന്റെ അടിസ്ഥാനശില പാകിയ ആധ്യാത്മികാചാര്യനായിരുന്നു ചട്ടമ്പിസ്വാമികളെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത പറഞ്ഞു. മുസ്ലിം ജമാ അത്ത് പ്രസിഡന്റ് പി.എച്ച്.അബ്ദുള്‍സലാം ഹാജിയും സംസാരിച്ചു.

ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എം.എസ്.രാമാനുജന്‍, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സുമതി രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു. പന്മന ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര്‍.ഗിരീഷ് കുമാര്‍ സ്വാഗതവും ആശ്രമം പ്രോജക്ട് എന്‍ജിനിയര്‍ അശ്വനികുമാര്‍ നന്ദിയും പറഞ്ഞു.

Tags: SLIDER

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഡാറ്റ എങ്ങനെ ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം?
  • സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തിരുവിതാംകൂര്‍ – കൊച്ചി ഐക്യ സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍
  • കേരളഗാനം – ജയജയ കോമള കേരള ധരണി
  • നവരാത്രിയും ദസറപ്പെരുന്നാളും എഴുത്തുകൂദാശയും
  • മതം നോക്കിയുള്ള സാംസ്കാരിക പ്രതികരണം
  • നഗ്നതകാട്ടി പ്രതിഷേധിക്കേണ്ടിവരുന്ന ഗതികേടും രാഷ്ട്രീയ മുതലെടുപ്പും
  • നന്ദിനി പാല്‍ – ആറുമാസം കേടുകൂടാതെ സൂക്ഷിക്കാം
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media