പഴയകാലങ്ങളില്‍ വീട്ടുമുറ്റത്ത് അലങ്കരിച്ചുനിന്നിരുന്ന ഒരു ചെടിയായിരുന്നു തെറ്റി (തെച്ചി). കുറ്റിച്ചെടി വര്‍ഗ്ഗത്തില്‍പ്പെട്ട തെച്ചി റൂബിയോസി സസ്യകുലത്തില്‍പ്പെട്ട സസ്യമാണ്. തെറ്റി സമൂലം ഔഷധഗുണമുള്ള ഒരു ചെടിയാണ്. പലനിറത്തില്‍ പൂക്കളുണ്ടാകുന്ന സങ്കരവര്‍ഗ്ഗങ്ങള്‍ ഇന്നുണ്ട് എങ്കിലും പണ്ടുകാലത്ത് മഞ്ഞയും ചുവപ്പും പൂക്കള്‍ മാത്രമേ പ്രധാനമായും ഉണ്ടായിരുന്നുള്ളൂ. അതു പോലെ അതിന്‍റെ പഴങ്ങളും അപ്രകാരം തന്നെ, മഞ്ഞയുടേത് മഞ്ഞയും ചുവപ്പിന്‍റേത് ചുവപ്പും, കഴിക്കാന്‍ ഏറെ സ്വാധുള്ള ഇതിന്‍റെ കായ് കുട്ടികള്‍ക്ക് ഏറെ പ്രിയതരവുമാണ്.
Discussion about this post