നാരായണഗുരുവും സുഹൃത്തുക്കളും

നാരായണഗുരുവും വിവിധ ജാതി മതസ്ഥരായ ശിഷ്യരും സുഹൃത്തുക്കളും

ഏപ്രില്‍ 30, മെയ്‌ 1, 2 തീയതികളില്‍ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ കണ്‍വെന്‍ഷന്‍ നടക്കുകയാണ്. അതുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങള്‍ക്ക് ഇന്ന് അവിടെ പോയിരുന്നു. എന്റെ പേരിലെ പിള്ളയും നാരായണസ്വാമിയോടുള്ള താല്‍പര്യവും ഇക്കാലത്ത് പലര്‍ക്കും ദഹിക്കുന്നില്ല എന്നെനിക്കു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. അവര്‍ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നു. ശ്രീ നാരായണസ്വാമിയും ജാതിഭേദമെന്യേ അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കളും ആണീ ചിത്രത്തില്‍. കുഞ്ഞന്‍ പിള്ളയും (ചട്ടമ്പിസ്വാമി) നാണു ആശാനും (നാരായണഗുരു) ജ്യേഷ്ഠാനുജന്മാരായി ഇവിടെ ജീവിച്ചിരുന്ന കാലത്ത്, ആദ്ധ്യാത്മിക കാര്യങ്ങളില്‍ ഇന്നത്തെപ്പോലെ സാമുദായിക വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു.

ശ്രീ · ചിത്രം · 28-04-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *