പാലക്കാട് മുതലമട സ്നേഹം ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ചെയര്‍മാനായ ശ്രീ സുനില്‍ദാസ് ശിവലിംഗം ഛര്‍ദ്ദിക്കുന്നത് എന്നുകരുതപ്പെടുന്ന വീഡിയോ കണ്ട് നിര്‍വൃതിയടയൂ! വാളുവയ്ക്കുന്നെങ്കില്‍ ഇങ്ങനെ വേണം! മതമേതുമാകട്ടെ, ഇത്തരം പ്രചാരണ തന്ത്രങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്ന ധാരാളം വിദ്വാന്മാര്‍ നമ്മുടെ നാട്ടില്‍ സസുഖം വാഴുന്നു.
അവനവന്റെ ഉണ്മയില്‍ വിശ്വസിക്കാതെ മറ്റുള്ളവന്‍ ഛര്‍ദ്ദിക്കുന്ന ലിംഗം കണ്ടിട്ട് കണ്ണുതള്ളേണ്ട ആവശ്യമെന്ത്? ഓരോരുത്തര്‍ക്കും ആത്മബലം വേണം, അതിനു നന്മയുടെ പാതയിലൂടെ ജീവിക്കാം. ബാഹ്യമായ ഇത്തരം ശക്തികള്‍ സഹായകരമാകും എന്ന് മാനസികമായി നമ്മള്‍ ബുദ്ധിമുട്ടുന്ന അവസരത്തില്‍ തോന്നിയേക്കാമെങ്കിലും അതൊന്നും ശാശ്വതമല്ല എന്നാര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?
ഇത്തരം മായാജാലങ്ങളാണ് ആത്മീയത എന്നു തെറ്റിദ്ധരിച്ച് ഇത്തരക്കാരുടെ പുറകേ പോകാതിരിക്കാം.
Discussion about this post