കേരളത്തിലെ കുറെയേറെ ബാറുകള്‍ സര്‍ക്കാര്‍ അടപ്പിച്ചപ്പോള്‍ ശ്രീനാരായണധര്‍മ്മപരിപാലനയോഗം ജനറല്‍സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്റെ അരിശം കാണേണ്ടതുതന്നെ! ബാര്‍ മുതലാളി-തൊഴിലാളിമാരുടെ സമ്മേളനത്തിലല്ല അദ്ദേഹം ഇങ്ങനെ അരിശംപൂണ്ടത്, എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റശേഷം സംസാരിക്കുമ്പോഴായിരുന്നു, എന്നതും ചിന്തനീയം തന്നെ. എന്റെ ശ്രീനാരായണസ്വാമിയേ… അങ്ങ് ജീവനോടെയില്ലാത്തതാണ് നാട്ടാര്‍ക്ക് ഇഷ്ടം; പണ്ട് സിമന്റ് പ്രതിമയായും ഇപ്പോള്‍ കല്ലിലെയും സ്വര്‍ണത്തിലെയും വിഗ്രഹമായും ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് അങ്ങയെ പൂജിച്ചാല്‍ മതിയല്ലോ, അങ്ങിനി അഭിപ്രായം പറയില്ലല്ലോ!
വി. എം. സുധീരന്‍ KPCC പ്രസിഡന്റ് ആയപ്പോള്‍ ‘നീതി കിട്ടി’ എന്ന് പറഞ്ഞതും ഇതേ വെള്ളാപ്പള്ളി ആയിരുന്നുവല്ലോ. പെട്ടെന്ന്‍ സുധീരമായ നീതിബോധം കുറഞ്ഞുവോ ആവോ?
വെള്ളാപ്പള്ളിയുടെ മറ്റൊരു സങ്കടം ഇതാണ് – “മദ്യവ്യവസായ രംഗത്തുള്ളവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അംഗമാക്കില്ലെന്ന നിയമം തെറ്റാണ്.” ഈ നിയമം കാരണം ചിലര്‍ക്ക് അവിടെ കയറിനിരങ്ങാന്‍ ആവുന്നില്ല എന്നാണോ ആവോ… (അങ്ങനെയൊരു നിയമം ഉണ്ടെന്നു ഇപ്പോഴാണ് ഞാന്‍ അറിഞ്ഞതു.)
മ.മ. വാര്‍ത്ത: http://goo.gl/1C0C2s
Discussion about this post