മറ്റ് സസ്യയിനങ്ങള്‍ക്ക് ഇട നല്‍കാതെ കൂട്ടത്തോടെ വളര്‍ന്ന് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും കേരളത്തില്‍ ഒരു അധിനിവേശ സസ്യയിനമാണ്. പ്ലാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകള്‍ക്കും ജൈവവൈവിധ്യത്തിനും ഈ അധിനിവേശ സസ്യയിനം ഭീഷണിയാണ്. തെക്കേയമേരിക്കയും മധ്യയമേരിക്കയും ആണ് ഈ സസ്യത്തിന്റെ സ്വദേശം.
കേരളത്തിലെ ജൈവഅധിനിവേശത്തെ (Bioinvasion) കുറിച്ച് കൂടുതല്‍ വായിക്കാന്‍:
http://www.mathrubhumi.com/static/others/special/story.php?id=42009
ലോകം നേരിടുന്ന മുഖ്യഭീഷണികളിലൊന്നാണ് ജൈവഅധിനിവേശം . ആഫ്രിക്കന്‍ പായല്‍ മുതല്‍ ചിക്കുന്‍ഗുനിയ വൈറസ് വരെ കേരളത്തിലും കടുത്ത ഭീഷണി സൃഷ്ടിക്കുന്നു. കോണ്‍ഗ്രസ്സ് പച്ചയും കമ്മ്യൂണിസ്റ്റ് പച്ചയും അധിനിവേശ സസ്യങ്ങളില്‍ പെടുന്നു.
Discussion about this post