മക്കളുമൊത്ത് കാനനഭംഗി ആസ്വദിക്കാനായി പോയപ്പോള്‍ ഒരു റൂമെടുത്ത് വിശ്രമിച്ചു. പെട്ടെന്ന്‍ രണ്ടാംനിലയുടെ സിറ്റൌട്ടില്‍ ആരോ മുട്ടി. വാതില്‍ തുറന്നു നോക്കിയപ്പോള്‍ അതാ ഒരുകൂട്ടം കുരങ്ങന്മാര്‍. ആദ്യമൊന്നു ഞെട്ടി. ഓ അവര്‍ക്ക് എന്തോ വേണം. വേഗം എന്റെ മക്കളുടെ ബിസ്കറ്റ് ഓരോന്നായി കൊടുത്തു. കിട്ടിയവര്‍ കിട്ടിയവര്‍ ബിസ്ക്കറ്റും എടുത്തുകൊണ്ടോടി. അതാ ഒരു കോണില്‍ ഒരമ്മ മാത്രം ഓടിയില്ല! ബിസ്കറ്റ് കിട്ടിയിട്ടും ഓടാതെ “മാതൃസ്നേഹം” പകരുന്നതില്‍ ലയിച്ചിരിക്കുകയാണ്! ഇന്നത്തെ ഹൈ-ടെക് അമ്മമാര്‍ക്ക് ഈ അമ്മ ഒരു പാഠം തന്നെയല്ലേ?
Discussion about this post