കഴക്കൂട്ടം ശശിയ്ക്ക് ഒരു കല്യാണാലോചന വന്നു. പയ്യനെക്കുറിച്ച് ബന്ധുക്കള്‍ നാട്ടില്‍ അന്വേഷിച്ചു.
പയ്യന്‍ ആളെങ്ങനെ?
നല്ല സ്വഭാവം. മിടുക്കന്‍. മിടുമിടുക്കന്‍. പിന്നെ ചെറുതായിട്ട് ഉള്ളി തിന്നും.
ഉള്ളി തിന്നുമെന്നോ?
എപ്പോഴുമില്ല, മദ്യപിച്ചു കഴിയുമ്പോള്‍ മണമടിക്കാതിരിക്കാന്‍ വെറും രണ്ടു പീസ്.
ഈശ്വരാ, അപ്പോള്‍ പയ്യന്‍ മദ്യപിക്കും, അല്ലേ?
ഏയ്, എന്നും മദ്യപാനമില്ല. വല്ലപ്പോഴും ചീട്ടുകളിച്ച് കാശുകിട്ടുമ്പോള്‍ ഒരു വെള്ളമടി, അത്രേയുള്ളൂ.
അപ്പൊ പണം വച്ച് ചീട്ടുകളിയുമുണ്ടോ?
അങ്ങനെ എപ്പോഴുമില്ല, വല്ലപ്പോഴും മോഷ്ടിച്ച് കാശുകിട്ടുമ്പോള്‍ അതുവെച്ച് കളിക്കും.
മോഷണവുമുണ്ടോ?
എന്നും മോഷണമില്ല, ജയിലില്‍ നിന്നിറങ്ങുമ്പോള്‍ വല്ലതും മോഷ്ടിക്കും.
ങാ, കുഴപ്പമില്ല, ഉള്ളികഴിക്കാനുള്ള സാമ്പത്തികം ഉണ്ടല്ലോ, ഈ ചെക്കന്‍ മതി.
Discussion about this post