മാസ്റ്റര്‍ ഗണപതിയും ലക്ഷ്മി ശര്‍മ്മയും ഒരുപറ്റം നവാഗത പ്രതിഭകളും അണിനിരക്കുന്ന ‘ചിത്രശലഭങ്ങളുടെ വീട്’ എന്ന കുട്ടികള്‍ക്കായുള്ള ചലച്ചിത്രത്തിലെ പാട്ടാണിത്. ആ ചലച്ചിത്രം ഇന്ന് ഒരു ചാനലില്‍ കണ്ടു. കഴിഞ്ഞ മാസം ബന്ധുകുടുംബാംഗങ്ങളുമായി കന്യാകുമാരിയില്‍ പോയപ്പോള്‍ കുട്ടികള്‍ ഈ പാട്ടുപാടിയിരുന്നു, ഇതൊന്നു പഠിക്കണമെന്നു അന്നേ മോഹം തോന്നിയതാ!
ഒന്നാം നാള്‍ ഉല്ലാസയാത്ര പോയപ്പോള്‍
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടൂ.
രണ്ടാം നാള്‍ ഉല്ലാസയാത്ര പോയപ്പോള്‍
രണ്ടു ചെണ്ടുമല്ലി, ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടൂ.
മൂന്നാം നാള്‍ ഉല്ലാസയാത്ര പോയപ്പോള്‍
മൂന്നു മുക്കുറ്റി, രണ്ടു ചെണ്ടുമല്ലി,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടൂ.
നാലാം നാള്‍ ഉല്ലാസയാത്ര പോയപ്പോള്‍
നാലു നാരങ്ങ, മൂന്നു മുക്കുറ്റി, രണ്ടു ചെണ്ടുമല്ലി,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടൂ.
അഞ്ചാം നാള്‍ ഉല്ലാസയാത്ര പോയപ്പോള്‍
അഞ്ചു മഞ്ചാടി, നാലു നാരങ്ങ, മൂന്നു മുക്കുറ്റി
രണ്ടു ചെണ്ടുമല്ലി, ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടൂ.
ആറാം നാള്‍ ഉല്ലാസയാത്ര പോയപ്പോള്‍
ആറു താറാവ്, അഞ്ചു മഞ്ചാടി, നാലു നാരങ്ങ,
മൂന്നു മുക്കുറ്റി, രണ്ടു ചെണ്ടുമല്ലി,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടൂ.
ഏഴാം നാള്‍ ഉല്ലാസയാത്ര പോയപ്പോള്‍
ഏഴു ഏത്തയ്ക്ക, ആറു താറാവ്, അഞ്ചു മഞ്ചാടി ,
നാലു നാരങ്ങ, മൂന്നു മുക്കുറ്റി, രണ്ടു ചെണ്ടുമല്ലി,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടൂ.
എട്ടാം നാള്‍ ഉല്ലാസയാത്ര പോയപ്പോള്‍
എട്ട് പൊട്ടിയ്ക്ക, ഏഴു എത്തയ്ക്ക, ആറു താറാവ്,
അഞ്ചു മഞ്ചാടി ,നാലു നാരങ്ങ, മൂന്നു മുക്കുറ്റി,
രണ്ടു ചെണ്ടുമല്ലി, ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടൂ.
ഒമ്പതാം നാള്‍ ഉല്ലാസയാത്ര പോയപ്പോള്‍
ഒമ്പത് അമ്പഴങ്ങ, എട്ട് പൊട്ടിയ്ക്ക, ഏഴു എത്തയ്ക്ക,
ആറു താറാവ്, അഞ്ചു മഞ്ചാടി ,നാലു നാരങ്ങ,
മൂന്നു മുക്കുറ്റി, രണ്ടു ചെണ്ടുമല്ലി,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടൂ.
പത്താം നാള്‍ ഉല്ലാസയാത്ര പോയപ്പോള്‍
പത്തു വത്തയ്ക്ക, ഒമ്പത് അമ്പഴങ്ങ, എട്ട് പൊട്ടിയ്ക്ക,
ഏഴു എത്തയ്ക്ക, ആറു താറാവ്, അഞ്ചു മഞ്ചാടി,
നാലു നാരങ്ങ, മൂന്നു മുക്കുറ്റി, രണ്ടു ചെണ്ടുമല്ലി,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടൂ.
കുറിപ്പ്: ഇതില്‍ പറയുന്ന വത്തയ്ക്കയും പൊട്ടിയ്ക്കയും എന്താണെന്ന് അറിയാമോ? ഞാന്‍ മുന്‍പ് കേട്ടിട്ടില്ല, കണ്ടിട്ടില്ല.
Discussion about this post