“അന്ധവിശ്വാസങ്ങളുടെ പിന്നാലെ പാഞ്ഞുചെല്ലരുത്. തനിനാസ്തികരാകുന്നതാണ് തമ്മില്‍ ഭേദം, നിങ്ങള്‍ക്കും നിങ്ങളുടെ വംശത്തിനും. എന്തുകൊണ്ടെന്നാല്‍, അപ്പോഴും, നിങ്ങള്‍ക്കു കരുത്തു കാണും. അന്ധവിശ്വാസമാകട്ടെ അധഃപതനമാണ്, മരണമാണ്. ഈവക അന്ധവിശ്വാസങ്ങള്‍ക്കായി കരുത്തുള്ള മനുഷ്യര്‍ സമയം പാഴാക്കരുത്: ലോകത്തിലെ ഏറ്റവും ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ വ്യാഖ്യാനിക്കാന്‍ അന്യാപദേശങ്ങള്‍തേടി സമയം ചെലവഴിക്കരുത്: ഇതു മനുഷ്യവംശത്തിനുതന്നെ ലജ്ജാവഹമാണ്. ചുണയുള്ളവരാകണം. എല്ലാം ആ വിധം വ്യാഖ്യാനിക്കാന്‍ നോക്കേണ്ട. നമുക്ക് അന്ധവിശ്വാസങ്ങള്‍ പലതുണ്ടെന്നതാണ് വസ്തുസ്ഥിതി. നമ്മുടെ ശരീരത്തില്‍ പല പാടുകളും വ്രണങ്ങളുമുണ്ട്. ഇവയൊക്കെ ഛേദിക്കണം, മുറിച്ചുതള്ളണം, നശിപ്പിക്കണം. പക്ഷേ ഇവയൊന്നും നമ്മുടെ മതത്തെ, നമ്മുടെ ജനതാജീവിതത്തെ, നമ്മുടെ ആദ്ധ്യാത്മികതയെ, നശിപ്പിക്കില്ല. മതതത്ത്വങ്ങളെല്ലാം സുരക്ഷിതമാണ്. കറുത്ത ഈ പുള്ളികള്‍ എത്ര വേഗം നാം കഴുകിമാറ്റുന്നുവോ അത്രയേറെ മെച്ചത്തില്‍, അത്രയേറെ ശ്ലാഘ്യമായി, ആ തത്ത്വങ്ങള്‍ തിളങ്ങും. അവയെ മുറുകെ പിടിക്കണം.”
– 115ലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് മദ്രാസില്‍ ട്രിപ്ലിക്കേന്‍ സാഹിത്യസമാജത്തില്‍വെച്ചു സ്വാമി വിവേകാനന്ദന്‍ ചെയ്ത പ്രസംഗത്തില്‍ നിന്നും. അന്നദ്ദേഹം പറഞ്ഞത് ഇന്നും പ്രസക്തമാണെന്നോര്‍ക്കുക.
[വിവേകാനന്ദസാഹിത്യസര്‍വസ്വം – നമ്മുടെ കര്‍ത്തവ്യം]
Discussion about this post